പുത്തൂര്‍: വീടിന് മുന്നില്‍ ഇരിക്കുകയായിരുന്ന യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. പുത്തൂര്‍ ശാന്തിഗോഡു അനഡ്ക സ്വദേശി വാമന്‍ (40) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആണ് സംഭവം. കൂലിത്തൊഴിലാളിയായ വാമന്‍ ജോലികഴിഞ്ഞ് തിരിച്ചെത്തിയ ശേഷം വീടിന് മുന്നില്‍ വിശ്രമിക്കുകയായിരുന്നു. അപ്പോള്‍ കനത്ത മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലേല്‍ക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
