കാസര്‍കോട്: മാണിയാട്ട് കോറസ് കലാസമിതി നല്‍കുന്ന ഈവര്‍ഷത്തെ സിനിമാ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നടി ഉര്‍വശിക്കും, നാടക രംഗത്തെ സമഗ്ര സംഭാവനക്കുളള പുരസ്‌കാരം കെ.എം. ധര്‍മ്മനും. ജൂറി അംഗങ്ങളായ പി.വി കുട്ടനും ടി.വി ബാലനുമാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. നടന്‍ വിജയ രാഘവന്‍ ചെയര്‍മാനും പി.വി കുട്ടന്‍, ജിനേഷ് കുമാര്‍, ടി.വി ബാലന്‍, ടി.വി നന്ദകുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. മാണിയാട്ട് നാടക ഗ്രാമം ആതിഥ്യമരുളുന്ന പന്ത്രണ്ടാമത് എന്‍.എന്‍ പിള്ള സ്മാരക സംസ്ഥാന നാടക മത്സരം നവംബര്‍ 14 മുതല്‍ 23 വരെ നടക്കും. 14 ന് പ്രശസ്ത സിനിമാ താരവും അമ്മ താര സംഘടനയുടെ പ്രസിഡന്റുമായ ശ്വേത മേനോന്‍ നാടക പുരസ്‌കാരം കെ.എം ധര്‍മ്മനും സമാപന ദിവസമായ 23 ന് ദേവസ്വം സഹകരണ വകുപ്പ് മന്തി പി.എന്‍ വാസവന്‍ സിനിമാ പുരസ്‌കാരം നടി ഉര്‍വശിക്കും സമ്മാനിക്കും. ദേശീയ അവാര്‍ഡ്
നേടിയ നടന്‍ വിജയ രാഘവന് 23 ന് മാണിയാട്ട് ഗ്രാമം ഉജ്വല സ്വീകരണം നല്‍കും. വാര്‍ത്ത സമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ കെ. റിലേഷ്, സി.നാരായണന്‍, സി.രാജേഷ്, ഇ. ഷിജോയ്, തമ്പാന്‍ കീനേരി, ഏ.വി പ്രമോദ് എന്നിവരും പങ്കെടുത്തു.
