കാസര്‍കോട്: പട്ടാപ്പകല്‍ മൊബൈല്‍ ഫോണ്‍ ഷോപ്പില്‍ നിന്നു 12,000 രൂപ വിലവരുന്ന ഫോണ്‍ അടിച്ചുമാറ്റിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. ചട്ടഞ്ചാല്‍, ബെണ്ടിച്ചാല്‍, കണിയാംകുണ്ട് ഹൗസിലെ സി എം അബ്ദുല്‍ ഖാദറി(39)നെയാണ് മേല്‍പ്പറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എ സന്തോഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ എ എന്‍ സുരേഷ് കുമാര്‍ അറസ്റ്റു ചെയ്തത്.
ചട്ടഞ്ചാല്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന സെലക്ഷന്‍ വേള്‍ഡ് എന്ന ഷോപ്പില്‍ നിന്ന് ബുധനാഴ്ചയാണ് മൊബൈല്‍ ഫോണ്‍ മോഷണം പോയത്. കടയിലെ ജീവനക്കാരനായ കണിയാംകുണ്ടിലെ അബ്ദുല്‍ ഖാദറിന്റെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്.
