കാസർകോട്: മഞ്ചേശ്വരം,ഉദ്യാ വാറിലെ ടാക്സി ഡ്രൈവർ പനി മൂർച്ഛിച്ചു മരിച്ചു. ഉദ്യാവറിലെ പരേതനായ ഫക്രുദ്ദീന്റെ മകനും മുൻ പ്രവാസിയുമായ അബ്ദുൽ ജബ്ബാർ (50) ആണ് മംഗ്ളൂരുവിലെ ആശുപത്രിയിൽ മരിച്ചത്. നാലു ദിവസം മുമ്പാണ് പനി ബാധിച്ചത്. ഒരു ക്ലിനിക്കിൽ ചികിത്സ തേടിയെങ്കിലും കുറവുണ്ടായില്ല. ഇതിനിടയിൽ അബ്ദുൽ ജബ്ബാറിനു പനി മൂർച്ഛിക്കുകയും ബോധം നഷ്ടപ്പെടുകയുമായിരുന്നു. ഉടൻ മംഗ്ളൂരുവിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
മാതാവ്: റുഖിയ. ഭാര്യ: നസീമ . മക്കൾ:ഇബ, ഫഹദ് , ഫായിസ്, ഇല്യാസ്, ഇർഫാൻ . സഹോദരങ്ങൾ: അബ്ദുൽ റസാഖ് ( ദുബായ്), സഫിയ, നഫീസ,സൈനബ, നസീമ, മുംതാസ്, റുഖിയ.
ഖബറടക്കം ഉദ്യാവാർ ആയിരം ജുമാ മസ്ജിദ് അങ്കണത്തിൽ നടക്കും.
