പുത്തൂര്‍: സ്‌കൂള്‍ വിട്ട് വീട്ടിലേയ്ക്കു നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥികളെ കടന്നല്‍ കൂട്ടം ആക്രമിച്ചു. ഒരു വിദ്യാര്‍ത്ഥിനി മരിച്ചു. മറ്റൊരുവിദ്യാര്‍ത്ഥിയെയും രക്ഷിക്കാന്‍ ശ്രമിച്ച ആളെയും കുത്തേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുത്തൂര്‍ വിവേകാനന്ദ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ഇഷ (7) യാണ് മരിച്ചത്. പരിക്കേറ്റ പ്രത്യോശ് (10), നാരായണ (40) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുത്തൂര്‍, പടൂര്‍ , കുട്ടേളുവിലെ കിരണിന്റെ മകളാണ് ഇഷ. വെള്ളിയാഴ്ച വൈകുന്നേരം സ്‌കൂള്‍ വിട്ട് വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്നു ഇഷയും പ്രത്യോശും. ഇതിനിടയില്‍ എവിടെ നിന്നോ ഇളകിയെത്തിയ കടന്നല്‍ കൂട്ടം ഇരുവരെയും ആക്രമിക്കുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയതായിരുന്നു നാരായണ. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഇദ്ദേഹത്തിനും കുത്തേറ്റു. മൂന്നു പേരെയും ഉടന്‍ പുത്തൂരിലെ ആശുപത്രിയില്‍ എത്തിച്ചു. ഇഷയുടെ നില അതീവ ഗുരുതരമായതിനാല്‍ മംഗ്‌ളൂരുവിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
