തിരുവനന്തപുരം: നെയ്യാറ്റിന്‍കര കാരക്കോണം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ രോഗി മരിച്ചു. നെയ്യാറിന്‍കര ആറാലു മുട് സ്വദേശി കുമാരി (56) ആണ് മരിച്ചത്. വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ഓപ്പറേഷനാണ് മെഡിക്കല്‍ കോളേജില്‍ നടത്തിയത്. മരുന്ന് മാറി നല്‍കിയതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ച് രംഗത്തെത്തി. എന്നാല്‍ ഓപ്പറേഷനിടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് വെള്ളറട പൊലീസ് കേസെടുത്തു.
