കാസര്‍കോട്: കുമ്പള ടൗണിലെ പുതിയ ട്രാഫിക് പരിഷ്‌കരണം മൂലം പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ വ്യാപാരികള്‍ അനുഭവിക്കുന്ന പ്രയാസവും അധികൃതര്‍ ഗൗരവത്തില്‍ കാണണമെന്ന് പിഡിപി കുമ്പള പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബസ്സ്റ്റാന്‍ഡ് പരിസരത്തും പൊലീസ് സ്റ്റേഷന്‍ റോഡിലുമായി നിരവധി ചെറുതും വലുതുമായ വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബസ് സ്റ്റാന്‍ഡ് ആ ഭാഗത്തേക്ക് മാറ്റിയതോടെ ബസ് യാത്രക്കാരും മീറ്ററുകളോളം നടന്നു വേണം അവിടെ എത്താന്‍ അത് യാത്രക്കാര്‍ക്കും ദുരിതമാകുന്നു ബദിയടുക്ക, മുള്ളേരിയ, സീതാംഗോളി, പെര്‍ള, പേരാല്‍ കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട ബസ് യാത്രക്കാര്‍ കുമ്പള ടൗണില്‍ നിന്നും ഓട്ടോ പിടിച്ച് പോകേണ്ട സാഹചര്യമാണുള്ളത്. കാസര്‍കോട് തലപ്പാടി ഭാഗത്തേക്കുള്ള യാത്രക്കാരുടെ അവസ്ഥയും ഇതുതന്നെ. യാത്രക്കാരുടെയും വ്യാപാരികളുടെയും പ്രയാസങ്ങളും ദുരിതങ്ങളും സംബന്ധിച്ച് വേണ്ട ഇടപെടല്‍ ഉണ്ടാകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. അഷ്‌റഫ് ബദ്രിയ നഗര്‍, ബഷീര്‍ കജാലം, അഷ്‌റഫ് കൊടിയമ്മ, ഹനീഫ ആരിക്കാടി, അബ്ദുള്ളകുഞ്ഞി മൊഗ്രാല്‍, റസാക്ക് മുളിയടുക്കം, ഇസ്മയില്‍ ആരിക്കാടി, ഖാലിദ് ബംബ്രാണ, മൂസ അട്ക, അഫ്‌സര്‍ മല്ലംകൈ സംബന്ധിച്ചു.
