കാസര്‍കോട്: ആസ്റ്റര്‍ മിംസ് കാസര്‍കോട്, വണ്‍ സൈറ്റ്-എസ്സിലോര്‍ ലക്‌സോട്ടിക്ക ഫൗണ്ടേഷന്‍
എന്നിവയുടെ പിന്തുണയോടെ, കുട്ടികള്‍ക്കുള്ള ‘ക്ലിയര്‍ സൈറ്റ്’ സൗജന്യ കാഴ്ചാ പദ്ധതി തുടങ്ങി. സ്‌കൂള്‍ കുട്ടികള്‍ക്ക് കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിലൂടെ അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കോഴിക്കോടും എറണാകുളത്തും 2024-ല്‍ വിജയകരമായി നടപ്പിലാക്കിയ പദ്ധതിയാണിത്. ടെസ്റ്റിംഗ് പ്രോട്ടോക്കോളുകള്‍ സ്ഥാപിക്കുന്നതും കുട്ടികള്‍ക്ക് രോഗനിര്‍ണയം ലഭിച്ചാലുടന്‍ പ്രീഫാബ്രിക്കേറ്റഡ് കണ്ണടകള്‍ സൗജന്യമായി നല്‍കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. കുട്ടികള്‍ക്കിടയില്‍ വ്യാപകമായ മയോപിയയെ ചെറുക്കുന്നതിന് ഈ പദ്ധതി ലക്ഷ്യമിടുന്നു.
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ ആഗോള സിഎസ്ആര്‍ വിഭാഗമായ ആസ്റ്റര്‍ വോളന്റിയര്‍സിന്റെ സഹകരണത്തോടെ കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ കുട്ടികള്‍ക്കാണ് പദ്ധതി വരുന്നത്. മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്‌റഫ് പദ്ധതിക്ക് തുടക്കം കുറിച്ചു. ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ. സോയ് ജോസഫ് അധ്യക്ഷത വഹിച്ചു. ആസ്റ്റര്‍ വോളന്റിയര്‍സിന്റെ ഇന്ത്യ ഹെഡ് രോഹന്‍ ഫ്രാങ്കോ, എക്‌സെല്ലാര്‍ എക്‌സോട്ടിക്കയുടെ സി എസ് ആര്‍ ഹെഡ് ധര്‍മ്മപ്രസാദ് റായ് എന്നിവര്‍ മുഖ്യാതിഥികളായി. പദ്ധതിയുടെ ലക്ഷ്യങ്ങളെ കുറിച്ച് ഒപ്‌റ്റോമെട്രിസ്റ്റ് ലുബാബ വിശദീകരിച്ചു. ആസ്റ്റര്‍ മിംസ് കമ്മ്യൂണിറ്റി കണക്ട് മാനേജര്‍
മാനേജര്‍ കെവി മധുസൂദനന്‍, ബിസിനസ് ഹെഡ് വിവി വിജീഷ്, ഹ്യൂമണ്‍ റിസോഴ്‌സ് ഹെഡ് ശ്രുതി ഫ്രാന്‍സിസ്, സര്‍വീസ് എക്‌സലന്‍സ് കോര്‍ഡിനേറ്റര്‍ ശ്വേത രാമന്‍ പ്രസംഗിച്ചു. ഫീല്‍ഡ് കോര്‍ഡിനേറ്റര്‍ ഹരിത സ്വാഗതവും, ക്ലിയര്‍ സൈറ്റ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ഗോപിക നന്ദിയും പറഞ്ഞു.
