സ്വന്തം അയൽവാസി, പാവമല്ലേ എന്ന് കരുതി പഠനത്തിന് വരെ പണം നൽകി സഹായിച്ചു; ഇരുട്ടിൽ പതുങ്ങി വന്ന 20 കാരൻ 77 കാരിയെ ആക്രമിച്ചു സ്വർണാഭരണം കവർന്നു
തൃശൂർ: അയൽവാസിയായ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന 20കാരൻ അറസ്‌റ്റിൽ. പുത്തൻചിറ സ്വദേശി ചോമാട്ടിൽ വീട്ടിൽ ആദിത്തി(20 ) നെയാണ് മാള ഇൻസ്പെക്ടർ സജിൻ ശശിയും സംഘവും അറസ്റ്റ് ചെയ്തത്. അയൽവാസി മാള കൊല്ലംപറമ്പിൽ വീട്ടിൽ ജയശ്രീ (77) യുടെ വീട്ടിൽ കയറി ആക്രമിച്ച് സ്വർണ്ണമാല കവർച്ച ചെയ്ത കേസിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ 25 രാത്രി 07.15ന് ആണ് സംഭവം നടന്നത്. പ്രതിയായ ആദിത്ത് അയൽവാസിയായ റിട്ട. അധ്യാപികയായ ജയശ്രീയുടെ വീട്ടിലെ അടുക്കളയിലൂടെ …