കാസര്‍കോട്: ക്ലീന്‍ സ്വീപ് പ്രോഗ്രാമിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ ഹോട്ടലുകളിലും കടകളിലും എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് മിന്നല്‍ പരിശോധന നടത്തി. വിവിധ സ്ഥാപനങ്ങളില്‍ നിന്നും 6 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. കടകള്‍ക്കെതിരെ 30,000 രൂപ പിഴ ചുമത്തി. ജൈവ, അജൈവ മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തവര്‍ക്ക് 6,000 രൂപ പിഴ ചുമത്തുകയും ചെയ്തു. കൂടാതെ ആവിക്കര ബ്രദേര്‍സ് സ്‌പോട് എന്ന ഹോട്ടലില്‍ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. സ്ഥാപനത്തിനെതിരെ തുടര്‍ നടപടി സ്വീകരിച്ചു. പരിശോധനയില്‍ ക്ലീന്‍ സിറ്റി മാനേജര്‍ പിപി ബൈജു, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ജോയസ് ജോസഫ്, കെ നിമിഷ, കെ സുജന എന്നിവര്‍ പങ്കെടുത്തു.
