കാസര്‍കോട്: ഇസ്രായേലില്‍ മകന് ജോലിക്കുള്ള വിസ വാഗ്ദാനം നല്‍കി അഞ്ചര ലക്ഷം രൂപ തട്ടിയെടുത്തുവെന്ന വീട്ടമ്മയുടെ പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു. കുറ്റിക്കോല്‍ ശങ്കരംപാടി ഒതമാവുങ്കലിലെ മഞ്ഞിലോട്ട് ഹൗസില്‍ അന്നമ്മ ജോസി(53)ന്റെ പരാതിയിലാണ് കൊല്ലം തങ്കശ്ശേരി ബിഷപ്പ് ഹൗസിന് സമീപത്തെ സിന്ധ്യ ഹൈഡന്‍(52), കൊല്ലം കരിക്കോട് തേമ്പ്ര വയലില്‍ പുത്തന്‍വീട്ടില്‍ വിജിമോള്‍(46) എന്നിവര്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് പൊലീസ് കേസെടുത്തത്. ഇസ്രായേല്‍ വിസ വാഗ്ദാനം നല്‍കി പരാതിക്കാരിയില്‍ നിന്നും 2023 ജൂണ്‍ മാസം മുതല്‍ 2025 ഒക്ടോബര്‍ പത്തുവരെയുള്ള കാലയളവില്‍ അഞ്ചരലക്ഷം കൈപറ്റിയ പ്രതികള്‍ പിന്നീട് വിസയോ കൊടുത്ത പണമോ തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
