കാസര്‍കോട്: പ്രസ് ക്ലബ് ജംഗ്ഷന്‍ റോഡിന്റെ പണി നടക്കുമ്പോള്‍ കോണ്‍ക്രീറ്റിന് ആത്മാര്‍ത്ഥതയോടെ വെള്ളം തളിച്ച പ്രസ്റ്റീജ് സെന്റര്‍ വ്യാപാരി അഷ്‌റഫിനെ സെന്റര്‍ കൂട്ടായ്മ ആദരിച്ചു. പൗരബോധവും, നന്മയ്ക്കുള്ള പ്രയത്‌നവും കണക്കിലെടുത്താണിത്. ഇത്തരത്തില്‍ പരസഹായം ചെയ്യുന്നവര്‍ക്ക് അഷ്‌റഫ് പ്രചോദനമാകട്ടെ എന്ന് പ്രസ്റ്റീജ് സെന്റര്‍ കൂട്ടായ്മ ആശംസിച്ചു. പ്രദീപ് ഷോള്‍ അണിയിച്ചു. കെ മണികണ്ഠന്‍ , കൂട്ടായ്മ പ്രസിഡന്റ് നാസര്‍ എസ് എം , സെക്രട്ടറി സമീര്‍ ആമസോണിക് സ്, നൗഫല്‍കിഷോര്‍ സിംഗ്. രാജു, രമേശ് കല്‍പ്പക പ്രസംഗിച്ചു.
