കാസര്‍കോട്: കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്നും ഗള്‍ഫ് നാട്ടുകളിലേക്കുള്ള എഴുപത്തിയഞ്ച് വിമാനസര്‍വ്വീസുകള്‍ വെട്ടിക്കുറക്കാനുള്ള എയര്‍ ഇന്ത്യയുടെ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് നാഷണല്‍ പ്രവാസി ലീഗ്. ആഘോഷ അവധി വേളകളില്‍ മറ്റു വിമാന കമ്പനികളെയപേക്ഷിച്ച് കുറഞ്ഞ നിരക്ക് ഈടാക്കുന്നതിനാല്‍ മലയാളികളായ പ്രവാസികള്‍ ഏറെ ആശ്രയിക്കുന്ന എയര്‍ ഇന്ത്യയുടെ തീരുമാനം, അടിക്കടിയുള്ള ടിക്കറ്റ് നിരക്ക് വര്‍ദ്ധനവിലൂടെ ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്. സര്‍ക്കാര്‍ ഇടപെട്ട് സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍.പി.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സാലിം ബേക്കല്‍ ആവശ്യപ്പെട്ടു.
