കാസർകോട്: മുളിയാറിലെ മുസ്ലിം ലീഗ് പ്രവർത്തകൻ ബോവിക്കാനം ബാലനടുക്കത്തെ ജാഫർ സൈഫ് (47) അന്തരിച്ചു. കരൾ സംബന്ധമായ രോഗത്തിന് ചികിൽസയിയിലായിരുന്നു. മുസ്ലിം ലീഗ് പ്രവർത്തകനും സഹൃദയനുമായ ജാഫർ സൈഫ് വലീയ സൗഹൃദത്തിന് ഉടമയായിരുന്നു. കലാകാരൻ കൂടിയായിരുന്നു. ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെ ബോവിക്കാനം ജുമാ മസ്ജിദിൽ ഖബറടക്കും.പരേതനായ അബ്ദുല്ലയുടെയും മറിയയുടെയും മകനാണ്. മിസ്രിയയാണ് ഭാര്യ. സാനിയ, സാനിഫ് മക്കളാണ്.സഹോദരങ്ങൾ: അഷ്റഫ്, നാസർ, സകീന.
