കാസര്‍കോട്: വ്യായാമക്കുറവ് ജീവിതശൈലി രോഗങ്ങളുടെ വര്‍ദ്ധനക്കിടയാവുകയും, സംസ്ഥാനം ചെറുതും വലുതുമായ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രികളുടെ കുതിപ്പിന് വേഗത കൂട്ടുകയും ആതുര സേവന രംഗം വന്‍ വ്യവസായ മേഖലയായി മാറുന്നതും നാം കണ്ടുകൊണ്ടിരിക്കുകയാണെന്നും ഡോ.സലാഹുദ്ദീന്‍ പറഞ്ഞു. മൊഗ്രാല്‍ വ്യായാമ കൂട്ടായ്മയുടെ സ്ഥാപകനും ക്യാപ്റ്റനുമാണ് ഡോ. സലാഹുദ്ദീന്‍. മൊഗ്രാലില്‍ കാസര്‍കോട് മേഖലാ സംഗമം-2 ന്റെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ബസുകളിലും മറ്റും യാത്ര ചെയ്യുമ്പോള്‍ തെരുവോരങ്ങളില്‍ വ്യാപാരസ്ഥാപനങ്ങളുടെയും, ജ്വല്ലറികളുടെയും, സിനിമാ പരസ്യ ബോര്‍ഡുകളുമാണ് കണ്ടുവന്നിരുന്നതെങ്കില്‍ ഇന്ന് മൊത്തം മള്‍ട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്റലുകളുടെ ബോര്‍ഡാണ് കാണുന്നതെന്നും ഇത് മനുഷ്യരിലുള്ള രോഗവ്യാപ്തി വര്‍ദ്ധിച്ചു വരുന്നതിന്റെ ഭീകര തെളിവാണെന്നും എംഎല്‍എ പറഞ്ഞു.

മൊഗ്രാല്‍, കുമ്പള, പള്ളിക്കര, പട്ട്‌ള യൂണിറ്റുകളില്‍ നിന്നു 350-ഓളം അംഗങ്ങള്‍ മെഗാ സംഗമത്തില്‍ പങ്കെടുത്തു.
പ്രഭാത വ്യായാമത്തിന് സലാഹുദ്ദിന്‍ നേതൃത്വം നല്‍കി. ടി കെ ജാഫര്‍ ആരോഗ്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംഘാടകസമിതി ചെയര്‍മാന്‍ സത്താര്‍ ആരിക്കാടി അധ്യക്ഷത വഹിച്ചു. മെക് 7 മൊഗ്രാല്‍ കോഡിനേറ്റര്‍ എം മാഹിന്‍ മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഓര്‍ഗനൈസിംഗ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ റിയാസ് കരീം സ്വാഗതം പറഞ്ഞു.
ഫാറൂഖ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ:അബ്ദുല്‍ ഖാദര്‍ ക്ലാസ്സെടുത്തു. ഡോ.ഇസ്മായില്‍ മുജദ്ദിദി, പ്രസീന സുരേഷ്, മുസ്തഫ പെരുവള്ളൂര്‍, അബ്ദുസ്സലാം വി.വി, എന്‍.എ മുനീര്‍, ടി.കെ അന്‍വര്‍ കൃഷ്ണ കുമ്പള, എ.എം സിദ്ദീഖ് റഹ്‌മാന്‍, ബിഎന്‍ മുഹമ്മദലി, സിദ്ധീഖ് അലി തുടങ്ങിയവര്‍ പ്രസംഗിച്ചു.