കാസർകോട്: മുംബൈയിൽ താമസിക്കുന്ന ബേക്കൽ സ്വദേശി ബി കെ കൃപാലിനി (76) ഹൃദയാഘാതം മൂലം മരിച്ചു. നെതർലൻഡ്ലെ അംസ്റ്റർഡേമൻയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. നാഷണൽ മാരിടൈം അക്കാദമി എന്ന ഷിപ്പിങ് കോച്ചിങ് സെന്റർ ഉടമ ആണ്. മുംബൈ നോർത്ത് കോൺഗ്രസ് കമ്മിറ്റിയുടെ മുൻ ജനറൽ സെക്രട്ടറിയും മുൻ എഐസിസി മെമ്പറും ആയിരുന്നു. ഹിന്ദി ഫിലിം സെൻസർ ബോർഡ് മുൻ മെമ്പർയും മുംബൈ ധീവര സഭ മുൻ പ്രസിഡന്റ് ആയിരുന്നു. കൂടാതെ നിരവധി സംഘടനകളിൽ മെമ്പറും സമൂഹ്യ സംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും ആയിരുന്നു. കോൺഗ്രസ് നേതാവ് കെ കരുണാകരമായി അടുത്ത ബന്ധംഉള്ള ആളായിരുന്നു. പരേതരായ ബി കെ അച്ചുതന്റെയും കാർത്തിയാനിയമ്മയുടെയും മകനാണ്. ഭാര്യ: വിനോദിനി. മക്കൾ: വികിൽ (നെതർലൻഡ് ) ഡോ. കവിത (മുംബൈ ), ഡോ. നിഖിത പ്രഫുൽ (മുംബൈ ). മരുമക്കൾ: ഗ്രീഷ്മ, പ്രഫുൽ മുംബൈ ). സഹോദരങ്ങൾ: അഡ്വ. ബി കെ അശോക് (മുംബൈ ), ബി കെ മുരളി (ദുബായ് ), അരുണ കാസർകോട്, ശ്രീവല്ലി ബേക്കൽ, രാജേശ്വരി ബേക്കൽ, പ്രസന്ന ബേക്കൽ, പരേതരായ കെ എ കമലക്ഷൻ, ബി കെ ചന്ദ്രബോസ്, ബി കെ പ്രകാശ്. സംസ്ക്കാരം 14ന് 11.00 മണിക്ക് ഈസ്റ്റ് മുംബൈയിൽ നടക്കും.
