കാസര്‍കോട്: നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായ രാഹുല്‍ ചക്രപാണിക്കെതിരെ വീണ്ടും കേസ്. ബളാലിലെ മലബാര്‍ മള്‍ട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റിവ് സൊസൈറ്റിയില്‍ നിക്ഷേപിച്ച 9 ലക്ഷം തട്ടിയെന്നാണ് കേസ്. കല്ലന്‍ചിറ സ്വദേശി വിസി കുരുവിള(70) വെള്ളരിക്കുണ്ട് പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സൊസൈറ്റി പ്രസിഡന്റായ രാഹുല്‍ ചക്രപാണി, സിഇഒമാരായ സണ്ണിഎബ്രഹാം, ബിജോയ്, ബ്രാഞ്ച് മാനേജര്‍ സിനിമോള്‍ എന്നിവര്‍ക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. പരാതിക്കാരന്‍ 2023 ജുലൈ 15 മുതല്‍ സൊസൈറ്റിയില്‍ സേവിങ്‌സ് ആയും ഫിക്‌സ്ഡ് ആയും 9 ലക്ഷത്തോളം രൂപ നിക്ഷേപിച്ചിരുന്നു. നാളിതുവരെയും ഒരുപണവും തിരിച്ചു തരാതെ ചതിചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. റോയല്‍ ട്രാവന്‍കൂര്‍ കമ്പനി എംഡി കൂടിയാണ് രാഹുല്‍ ചക്രപാണി.







