കാസര്‍കോട്: ബന്തടുക്ക റെയ്ഞ്ച് പരിധിയില്‍ നടന്ന വാഹന പരിശോധനയില്‍ സ്‌കൂട്ടറുകളില്‍ മദ്യം കടത്തിയ 3 പേരെ ഇന്‍സ്പെക്ടര്‍ എ.പി ഷഹബാസ് അഹമ്മദ് സംഘവും പിടികൂടി. പനയാല്‍ വെളുത്തോളി സ്വദേശി അഭിലാഷ് കരുണ്‍, രാവണേശ്വരം സ്വദേശി വി രാജേഷന്‍, നാട്ടാങ്കല്‍ സ്വദേശി കെ രാജന്‍ എന്നിവരാണ് പിടിയിലായത്. മദ്യം കടത്തിയ സ്‌കൂട്ടറുകള്‍, 23.5 ലിറ്റര്‍ മദ്യം എന്നിവ പിടിച്ചെടുത്തു. ബീവറേജില്‍ നിന്നും വില്‍പനക്കായി അനധികൃതമായി മദ്യം കടത്തുന്നതായി പരാതിയുണ്ടായിരുന്നു. എക്സൈസ് ഇന്റലിജന്‍സ് യൂണിറ്റിന്റെ വിവരത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് മദ്യം പിടികൂടിയത്.
