പയ്യന്നൂര്‍: ഹൈബ്രിഡ് കഞ്ചാവും ഉണക്ക കഞ്ചാവുമായി യുവാവ് ഓണക്കുന്നില്‍ പിടിയില്‍. കരിവെളളൂര്‍ ചേടിക്കുന്നിലെ ടിവിപി ഇന്‍ഷാദിനെയാണ് എക്‌സൈസ് ഇന്‍ന്‍സ്‌പെക്ടര്‍ കെ ദിനേശനും സംഘവും അറസ്റ്റുചെയ്തത്. കരിവെള്ളൂര്‍ ഓണക്കുന്ന് ഭാഗത്ത് പട്രോളിങിനിടെയാണ് യുവാവ് പിടിയിലായത്. രാത്രി കാലത്ത് ഓണക്കുന്നില്‍ യുവാക്കള്‍ തമ്പടിക്കുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് യുവാവ് കുടുങ്ങിയത്. 2 ഗ്രാം ഹൈബ്രിഡ് കഞ്ചാവും 10 ഗ്രാം ഉണക്ക കഞ്ചാവും യുവാവില്‍ നിന്ന് പിടിച്ചെടുത്തു.
