കാസർകോട് : കേന്ദ്ര-കേരള സർക്കാറുകളുടെ ഭരണ വൈകല്യങ്ങൾ ജനമധ്യത്തിൽ വിജാരണ ചെയ്ത് ഉദുമ മണ്ഡലം യു ഡി എഫ് രാഷ്ട്രീയ പ്രചരണ ജാഥസമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന പ്രചരണം 32 കേന്ദ്രങ്ങളിൽ പ്രയാണം നടത്തി മാങ്ങാട്ട് സമാപിച്ചു. സമാപന യോഗം ഡി സി സി വൈസ് പ്രസിഡണ്ട് സാജിദ് മൗവ്വൽ ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം പ്രസിഡണ്ട് ബഷീർ വെള്ളിക്കോത്ത് ഡി സി സി ജന. സെക്ര.ധന്യ സുരേഷ്, ജാഥ ക്യാപ്റ്റൻ വി.ആർ. വിദ്യാസാഗർ, വൈസ് ക്യാപ്റ്റൻ കെ.ബി മുഹമ്മദ് കുഞ്ഞി, കോഡിനേറ്റർ ഹമീദ് മാങ്ങാട്, കെ.വി.ഭക്തവത്സലൻ, ഷരീഫ് കൊടവഞ്ചി, ഇബ്രാഹിം പാലാട്ട്, ദിവാകരൻ കരിച്ചേരി, റൗഫ് ബാവിക്കര, കെ.പി.ശശിധരൻ, കൃഷ്ണൻ ചട്ടഞ്ചാൽ, ബി.സി. കുമാരൻ, മണികണ്ഠൻ ഓമ്പയിൽ പ്രസംഗിച്ചു.
