തിരുവനന്തപുരം പട്ടം എസ്‍യുടി ആശുപത്രിയിൽ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: ആശുപത്രിയിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പട്ടം എസ്‌യു‌ടി ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം കൊലപാതകം നടന്നത്. കരകുളം സ്വദേശി ജയന്തിയാണ് മരിച്ചത്. ഇലക്ട്രിക് ബെഡ് ചാര്‍ജ് ചെയ്യാനുപയോഗിക്കുന്ന കേബിൾ ഉപയോഗിച്ച് കഴുത്തു ഞെരിച്ചു ഭാര്യയെ കൊന്നശേഷം ഭർത്താവ് ഭാസുരൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റ ഭാസുരൻ ഇപ്പോൾ എസ്‌യു‌ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഒമ്പത് ദിവസമായി വൃക്ക രോഗിയായ ജയന്തി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

മദ്യപാനത്തിനിടെ തർക്കം, അമിതാഭ് ബച്ചനൊപ്പം സിനിമയിൽ അഭിനയിച്ച യുവതാരം കൊല്ലപ്പെട്ടു, കഴുത്തറുത്ത് മുഖം പാറക്കല്ല് കൊണ്ട് അടിച്ച് വികൃതമാക്കിയ നിലയിൽ

നാഗ്പൂർ: അമിതാഭ് ബച്ചനൊപ്പം സിനിമയിൽ അഭിനയിച്ച യുവതാരം കൊല്ലപ്പെട്ട നിലയിൽ. 21 വയസു കാരനായ ബാബു രവി സിങ് ഛേത്രിയാണ്‌ കൊല്ലപ്പെട്ടത്. പ്രിയാൻഷു എന്ന പേരിൽ അറിയപ്പെടുന്ന ബാബു രവിയെ മദ്യപാനത്തിനിടെയുണ്ടായ വഴക്കിനിടെ സുഹൃത്ത് ധ്രുവ് ലാൽ ബഹദൂർ സഹു (20) കൊലപ്പെടുത്തുകയായിരുന്നു. ഇയാൾ ജരിപട്ക പൊലീസിന്‍റെ കസ്റ്റഡിയിലാണ്. ബുധനാഴ്ച പുലർച്ചയാണ് സംഭവം. ബാബു രവിയും ധ്രുവും മദ്യപിക്കാനായി നാരി പ്രദേശത്തെ ആൾത്താമസമില്ലാത്ത വീട്ടിലെത്തിയിരുന്നു. അവിടെ വെച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. തർക്കത്തിനിടെ ധ്രുവിനെ ബാബു രവി …

കേരളത്തിന് മൂന്നാമതൊരു വന്ദേ ഭാരത് എക്സ്പ്രസ് കൂടി, നവംബറിൽ സർവീസ് ആരംഭിക്കും, ഓടുന്നത് ഈ റൂട്ടിൽ

തിരുവനന്തപുരം: കേരളത്തിൽ മൂന്നാമതൊരു വന്ദേ ഭാരത് ട്രെയിൻ അനുവദിച്ചതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. സോഷ്യൽ മീഡിയയിലൂടെ ആണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. കേരള ബിജെപി നേതൃത്വം മുന്നോട്ട് വെച്ച നിര്‍ദേശം പരിഗണിക്കപ്പെട്ടുവെന്ന് കേന്ദ്ര മന്ത്രി എക്‌സിലൂടെ അറിയിച്ചു. എറണാകുളം–ബെംഗളൂരു റൂട്ടിൽ ആണ് പുതിയ വന്ദേഭാരത് ട്രെയിൻ സർവീസ് തുടങ്ങുക എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിലൂടെ അറിയിച്ചു. നവംബർ പകുതിയോടെ സർവീസ് ആരംഭിക്കുമെന്ന് ഉറപ്പു ലഭിച്ചതായി അദ്ദേഹം എഫ്ബി പോസ്റ്റിൽ പറഞ്ഞു. പുതിയ ട്രെയിൻ …

മിണ്ടിപ്പോകരുത്…’ ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ദേഹത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു, മുളകുപൊടി വിതറിയും ക്രൂരത

ന്യൂഡൽഹി: ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണയും മുളകുപൊടിയും ഒഴിച്ച് ഭാര്യ. ഗുരുതരമായി പരുക്കേറ്റ ഭർത്താവിനെ ഡർഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഒക്ടോബർ 3 ന് മദൻഗിറിലെ വീട്ടിലാണ് സംഭവം. ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിലെ ജീവനക്കാരനായ ദിനേശിനെയാണ് പുലർച്ചെ മൂന്നു മണിയോടെ ഭാര്യ തിളച്ച എണ്ണ ഒഴിച്ചത്. മകളും സമീപത്ത് ഉറങ്ങുന്നുണ്ടായിരുന്നു. ദേഹം മുഴുവൻ പൊള്ളലേറ്റത്തോടെ സഹായത്തിനായി നിലവിളിക്കുകയോ ചെയ്യുന്നതിനുമുമ്പ്, അവൾ എന്റെ പൊള്ളലേറ്റ ഭാഗങ്ങളിൽ മുളകുപൊടി വിതറിയെന്ന് ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. എതിർത്തപ്പോൾ …

നീലേശ്വരം നഗരത്തിൽ ഭീതി പരത്തിയ പേപ്പട്ടി 9 പേരെ കടിച്ചു, പട്ടിയെ നാട്ടുകാർ തല്ലിക്കൊന്നു

കാസർകോട്: നീലേശ്വരം നഗരത്തിൽ ഒരു ദിവസം മുഴുവൻ ഭീതി പരത്തിയ പേപ്പട്ടി വഴിയാത്രക്കാരായ 9 പേരെ കടിച്ചു. ഒടുവിൽ നാട്ടുകാർ പട്ടിയെ തല്ലിക്കൊന്നു. കോടതി ജീവനക്കാരി പേരോലിലെ സുധ, പള്ളിക്കരയിലെ കിഴക്കേ വീട്ടിൽ ബീന, പയ്യന്നൂർ വെള്ളൂരിലെ സവിത എന്നിവർ അടക്കം 9 പേരെയാണ് ബുധനാഴ്ച രാവിലെ നായ കടിച്ചത്. വൈകുന്നേരം റെയിൽവേ മേൽപ്പാലത്തിനു സമീപത്ത് വെച്ച് ആശുപത്രി ജീവനക്കാരി പി ശ്രീജയെയും കടിച്ചു. കടിയേറ്റവർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇതേ നായ പ്രദേശങ്ങളിലെ …