മേല്‍പറമ്പ്: ലയണ്‍സ് ലോക മാനസികാരോഗ്യ വാരാചരണത്തിന്റെ ഭാഗമായി മേല്‍പറമ്പ പോലീസ് സ്റ്റേഷനില്‍ പൊയിനാച്ചി ലയണ്‍സ് ക്ലബ്ബ് ‘മൈന്റ്‌സെറ്റ് മാറ്റേര്‍സ് ക്ലാസ് സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡന്റ് മനോജ് കുമാര്‍ കരിച്ചേരി അധ്യക്ഷത വഹിച്ചു. ഇന്‍സ്‌പെക്ടര്‍ പി സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജേസീസ് പരിശീലകന്‍ വി വേണുഗോപാല്‍ ക്ലാസെടുത്തു. തഹസില്‍ദാര്‍ രമേശന്‍ മുഖ്യാതിഥിയായിരുന്നു. സബ്ബ് ഇന്‍സ്‌പെക്ടര്‍ അനീഷ്, ക്ലബ്ബ് സെക്രട്ടറി എ ചന്ദ്രന്‍, ഗംഗാധരന്‍ നായര്‍, രാജശേഖരന്‍ സംസാരിച്ചു.
