തിരുവനന്തപുരം: ചീഫ് മാര്‍ഷലിനെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍. റോജി എം ജോണ്‍, എം വിന്‍സെന്റ്, സനീഷ് കുമാര്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. എംഎല്‍എമാരെ സസ്‌പെന്റ് ചെയ്യണമെന്നു എം ബി രാജേഷ് പ്രമേയം അവതരിപ്പിച്ചു. പ്രമേയം സ്പീക്കര്‍ അംഗീകരിക്കുകയായിരുന്നു. പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധം അതിരു കടന്നെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. കഴിഞ്ഞ ദിവസം നിയമസഭയില്‍ നടന്ന സംഘര്‍ഷത്തില്‍ ചീഫ് മാര്‍ഷലിനെ മര്‍ദ്ദനമേറ്റിരുന്നു. കൈക്ക് പരിക്കേറ്റ ഇദ്ദേഹത്തിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് വിവരം.
