ബദിഡുക്ക: കേരള സര്‍ക്കാരും സപ്ലൈക്കോയും സംഭരണ വില പോലും നല്‍കാതെ കര്‍ഷകരെ വഞ്ചിച്ചുവെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബിജെപി ബദിയഡുക്ക മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജലജീവന്‍ വഴിയുള്ള കുടിവെള്ള വിതരണം, സ്വച്ഛഭാരത് ശൗചാലയങ്ങള്‍, ഉജ്വല സൗജന്യ ഗ്യാസ് കണക്ഷന്‍, പ്രധാനമന്ത്രി ഭവന നിര്‍മ്മാണ പദ്ധതി എന്നിവ ലോകത്തെത്തന്നെ ഏറ്റവും മികച്ച മാതൃകാപരമായ പദ്ധതികളാണെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസന രംഗത്തു ഒരു ദശകത്തിനുള്ളില്‍ രാജ്യം കൈവരിച്ച നേട്ടം ചരിത്രമായിരിക്കുന്നു-അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് ഗോപാലകൃഷ്ണ എം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് എംഎല്‍അശ്വിനി, സഞ്ജീവ ഷെട്ടി, രവീശതന്ത്രി, എം. ജനനി, ഡി. ശങ്കര, അശ്വിനി കെ.എം, മറ്റു ജില്ലാ മണ്ഡലം ഭാരവാഹികള്‍ പ്രസംഗിച്ചു.
