കാസര്‍കോട്: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 16കാരിയുടെ ഫോട്ടോകള്‍ പങ്കുവെച്ചുവെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. അഫ്രീദ്, ഖാദര്‍ എന്നിവര്‍ക്കെതിരെയാണ് മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തത്. ഇരുവരും പൊലീസിന്റെ പിടിയിലായതാണ് സൂചന.
യുവാക്കളില്‍ ഒരാളാണ് പെണ്‍കുട്ടിയെ ആദ്യം പരിചയപ്പെട്ടത്. പിന്നീട് പെണ്‍കുട്ടിയുടെ ഫോട്ടോകളില്‍ കൈക്കലാക്കിയ ഇയാള്‍ സുഹൃത്തിനു അയച്ചു കൊടുക്കുകയായിരുന്നുവെന്നുവെന്നു പറയുന്നു തുടര്‍ന്ന് സുഹൃത്ത് പെണ്‍കുട്ടിയെ ബന്ധപ്പെട്ട പണം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി എത്തിയത്.
