തിരുവനന്തപുരം: സൂപ്പര്‍ഫാസ്റ്റു മുതല്‍ താഴേയ്ക്കുള്ള എല്ലാ കെ എസ് ആര്‍ ടി സി ബസുകളിലും കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പ്രഖ്യാപിച്ചു.
നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്ന പ്രസ്തുത രോഗികള്‍ക്കും സൗജന്യ യാത്ര ഉറപ്പു വരുത്തുമെന്നു മന്ത്രി വ്യക്തമാക്കി.
വ്യാഴാഴ്ച ചേരുന്ന കെ എസ് ആര്‍ ടി സി ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രഖ്യാപനത്തിനിടെ ബഹളം ഉണ്ടാക്കിയ പ്രതിപക്ഷത്തെ മന്ത്രി വിമര്‍ശിച്ചു. പ്രതിപക്ഷത്തിനു ഇത് വലിയ കാര്യമായിരിക്കില്ല. പ്രഖ്യാപനം നടത്തിയപ്പോള്‍ പ്രതിപക്ഷം പറയുന്നത് ഷെയിം, ഷെയിം എന്നാണ്. പ്രതിപക്ഷത്തിനു ഇതു ഷെയിം ആയിരിക്കും. പക്ഷെ രോഗികളെ സംബന്ധിച്ചിടത്തോളം ഇത് വലിയ കാര്യമായിരിക്കും- മന്ത്രി കൂട്ടിച്ചേര്‍ത്തു.
