കാസര്‍കോട്: ഓടിക്കൊണ്ടിരിക്കെ മീന്‍ കയറ്റിയ വാന്‍ കത്തി നശിച്ചു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് തക്ക സമയത്ത് എത്തി തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. വ്യാഴാഴ്ച ഉച്ചയ്ക്ക് മൊഗ്രാല്‍ പുത്തൂര്‍ ദേശീയപാതയിലാണ് സംഭവം. തീപ്പിടിത്തത്തോടൊപ്പം ചെറിയ ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടായത് പരിഭ്രാന്തിക്കിടയാക്കി. തീയണച്ചതോടെയാണ് പരിഭ്രാന്തി അകന്നത്.
