കാസര്‍കോട്: പശുവിനു കൊടുക്കാനുള്ള പുല്ല് ഉണക്കാന്‍ വീടിന്റെ ടെറസില്‍ കയറിയ ഗൃഹനാഥന്‍ കാല്‍ തെന്നി വീണു മരിച്ചു. കാഞ്ഞങ്ങാട്, കല്ലൂരാവി, പഴശ്ശിവീട്ടില്‍ പി വി ചന്ദ്രന്‍ (62)ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഹൊസ്ദുര്‍ഗ്ഗ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
പരേതരായ കുഞ്ഞിക്കണ്ണന്‍- നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: ലക്ഷ്മി. മക്കള്‍: സൗമ്യ, രമ്യ. മരുമക്കള്‍: മനോജ്(മുന്നാട്), വേണു (മാങ്ങാട്). സഹോദരങ്ങള്‍: നാരായണന്‍, ലക്ഷ്മിക്കുട്ടി, പരേതരായ ബാലകൃഷ്ണന്‍, ജാനകി.
