കാറും ബസും കൂട്ടിയിടിച്ച് അപകടം; 134 ദിവസം അബോധാവസ്ഥയില്‍ കഴിഞ്ഞ യുവതി മരിച്ചു

പുത്തൂര്‍: കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ 134 ദിവസമായി അബോധാവസ്ഥയിലായിരുന്ന യുവതി മരിച്ചു. അഡ്യനടുക്ക, സാറത്തടുക്കയിലെ ആഷിഷിന്റെ ഭാര്യ അപൂര്‍വ്വ ഭട്ട് (30) ആണ് മരിച്ചത്.പുത്തൂര്‍- മാണി റോഡിലെ മുര എന്ന സ്ഥലത്തായിരുന്നു അപകടം. പിതാവ് ഈശ്വരഭട്ടിനൊപ്പം മകനെയും കൂട്ടി കാറില്‍ യാത്ര ചെയ്യുകയായിരുന്നു അപൂര്‍വ്വഭട്ട്. മുരയില്‍ എത്തിയപ്പോള്‍ എതിരെ വരികയായിരുന്ന ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അന്നു മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സാരമായി പരിക്കേറ്റ പിതാവ് ഈശ്വരഭട്ടും ചികിത്സ തേടിയിരുന്നു.

മഞ്ചേശ്വരം, കുഞ്ചത്തൂരില്‍ നിന്നു കാണാതായ യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി; തിരിച്ചറിഞ്ഞത് ഫോണ്‍ കണ്ട്

കാസര്‍കോട്: മഞ്ചേശ്വരം, കുഞ്ചത്തൂരില്‍ നിന്നു കാണാതായ യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. കുഞ്ചത്തൂരിലെ പ്ലൈവുഡ് ഫാക്ടറിയിലെ തൊഴിലാളിയായിരുന്ന ബീഹാര്‍ സ്വദേശി രാഹുലി(26)ന്റെ മൃതദേഹമാണ് തലപ്പാടിയിലെ ഒരു ഫാമില്‍ കണ്ടെത്തിയത്. തൂങ്ങി മരിച്ചതാണെന്നു സംശയിക്കുന്നു. മൃതദേഹം അഴുകി തലയോട്ടി ഉള്‍പ്പെടെ വേര്‍പ്പെട്ട നിലയിലാണ്. സമീപത്തു കാണപ്പെട്ട മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പ്ലൈവുഡ് ഫാക്ടറിയില്‍ ജോലി ചെയ്തു വരികയായിരുന്ന രാഹുലിനെ ആഗസ്റ്റ് ഏഴിനാണ് കാണാതായത്. ജോലി അന്വേഷിച്ച് മംഗ്‌ളൂരുവിലേയ്ക്ക് പോയ ശേഷം തിരിച്ചെത്തിയില്ലെന്നായിരുന്നു …

മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; 116 കിലോ കഞ്ചാവും മിനിലോറിയും പിടികൂടി

കാസർകോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ വൊർക്കാടി, കൊടല മുഗറുവിൽ വൻ കഞ്ചാവ് വേട്ട . 116കിലോ കഞ്ചാവും മിനിലോറിയും പിടികൂടി. സുള്ള്യമെയിലെ ഒരു ഷെഡിൽ നാല് ചാക്കുകളിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ചതെന്നു കരുതുന്ന മിനിലോറി ഷെഡിനു സമീപത്തു നിർത്തിയിട്ട നിലയിലായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് എ എസ് പി .നന്ദഗോപൻ ഇൻസ്പെക്ടർ ഇ.അനൂപ് കുമാർ ,എസ് ഐ കെ.ആർ ഉമേശൻ എന്നിവരുടെ നേതൃത്വത്തിൽ ബുധനാഴ്ച്ച പുലർച്ചെ ഒരുമണി യോടെ നടത്തിയ …

ജനകീയ വിഷയങ്ങളിൽ ബിജെപിക്കു മൗനം: പലസ്‌തീൻ വരുമ്പോൾ വർഗ്ഗീയം: എസ് ഡി പി ഐ

കുമ്പള: ജനകീയ വിഷയങ്ങളിൽ മൗനം പാലിക്കുന്ന ബിജെപി പലസ്തീൻ പ്രശ്നം വരുമ്പോൾ വർഗീയവൽകരിക്കരണത്തിന് ശ്രമിക്കുന്നുവെന്ന് എസ് ഡി പി ഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. കുമ്പളയിലെ ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന ടോൾ പ്ലാസ, കഞ്ചിക്കട്ട പാലം, ആരിക്കാടി, മാവിനകട്ട എഫ് ഒ ബി പ്രശ്നങ്ങളിൽ ബി ജെ പി മൗനികളായിരുന്നുവെന്നു എസ് ഡി പി ഐ നേതാവ് നാസർ ബംബ്രാണ ആരോപിച്ചു. ഇപ്പോൾ പലസ്തീൻ വിഷയം വന്നപ്പോൾ വർഗീയത നടത്താൻ ശ്രമിക്കുന്നു. ജനാധിപത്യ വിശ്വാസികൾ ഇത് …

മകളുടെ ഫോണിലൂടെ ആണ്‍സുഹൃത്തിനെ ചാറ്റ് ചെയ്ത് പിതാവ്; വീട്ടിൽനിന്ന് വിളിച്ചിറക്കി ക്രൂര മർദനം, പിന്നാലെ അറസ്റ്റ്

കോതമംഗലം: എറണാകുളം കോതമംഗലത്ത് മകളുടെ ആൺസുഹൃത്തിനെ വിളിച്ചു വരുത്തി പിതാവും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദിച്ചു. മകളുടെ ഫോണിലൂടെ മിനിറ്റോളം ചാറ്റ് ചെയ്താണ് 17 കാരനായ ആൺസുഹൃത്തിനെ രാത്രിയിൽ വീട്ടിൽനിന്നും പുറത്തേക്ക് വിളിച്ചിറക്കിയത്. പിന്നാലെ കാറിൽ കയറ്റി കൊണ്ടുപോയ കുട്ടിയെ വാടക വീട്ടിൽ എത്തിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.വടികൊണ്ട് തല്ലിയെന്നും നിലത്തിട്ട് ചവിട്ടിയെന്നും കുട്ടി പൊലീസിന് മൊഴിനൽകി. പരിക്കേറ്റ വിദ്യാർത്ഥി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. പെൺസുഹൃത്തിന്റെ പിതാവിനെയും മൂന്ന് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ ബുധനാഴ്ച കോടതിയിൽ …

ഓടിക്കൊണ്ടിരിക്കെ ബസിനു മുകളിൽ മണ്ണിടിഞ്ഞുവീണു; ഹിമാചലിൽ 18 യാത്രക്കാർക്ക് ദാരുണാന്ത്യം

ഷിംല: ഹിമാചൽ പ്രദേശിലെ ബിലാസ്പുരിൽ ബസിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ 18 പേർ മരിച്ചു. ബസില്‍ മുപ്പതിലധികം യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. ചൊവ്വാഴ്ച സന്ധ്യയോടെയാണ് സംഭവം. സ്വകാര്യ ബസിനു മുകളിലേക്ക് മലയിടുക്കിൽ നിന്ന് മണ്ണും പാറക്കെട്ടുകളും പതിക്കുകയായിരുന്നു. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയവരെ അഗ്നിശമന സേനയും ദുരന്ത നിവാരണ അതോറിട്ടിയും പൊലീസും പ്രദേശവാസികളും ചേർന്ന് പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ബസിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. മരോട്ടൻ-കലൗൾ റൂട്ടിൽ സഞ്ചരിക്കുന്ന ബസാണ് അപകടത്തിൽപെട്ടത്. പൊലീസ്, അഗ്നിരക്ഷാ സേന, …