കുമ്പള: കുമ്പള ടൗണില്‍ സ്‌കൂട്ടര്‍ ഓടിക്കുകയായിരുന്ന 15കാരനെ പൊലീസ് പിടികൂടി. സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു. സ്‌കൂട്ടറിന്റെ ആര്‍ സി ഓണറായ മൊഗ്രാല്‍ പേരാരിലെ സി ബി മുഹമ്മദ് ഷമീറിനെതിരെ കേസെടുത്തു. പ്രായപൂര്‍ത്തായാകാത്ത ആളിനു സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതിനാണ് കേസെന്ന് പൊലീസ് പറഞ്ഞു.
