മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; 116 കിലോ കഞ്ചാവും മിനിലോറിയും പിടികൂടി

കാസർകോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ വൊർക്കാടി, കൊടല മുഗറുവിൽ വൻ കഞ്ചാവ് വേട്ട . 116കിലോ കഞ്ചാവും മിനിലോറിയും പിടികൂടി. സുള്ള്യമെയിലെ ഒരു ഷെഡിൽ നാല് ചാക്കുകളിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ചതെന്നു കരുതുന്ന മിനിലോറി ഷെഡിനു സമീപത്തു നിർത്തിയിട്ട നിലയിലായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് എ എസ് പി .നന്ദഗോപൻ ഇൻസ്പെക്ടർ ഇ.അനൂപ് കുമാർ ,എസ് ഐ കെ.ആർ ഉമേശൻ എന്നിവരുടെ നേതൃത്വത്തിൽ ബുധനാഴ്ച്ച പുലർച്ചെ ഒരുമണി യോടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പ്രതിക്കായി അന്വേഷണം തുടരുന്നു.പൊലീസ് സംഘത്തിൽ ഡ്രൈവർ പ്രഗോദ്, സി.പി.ഒ. മോസ്മി എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുറ്റിക്കോലില്‍ മുസ്ലീംലീഗിന് സീറ്റില്ല; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടു നില്‍ക്കാന്‍ ലീഗ് പഞ്ചായത്ത് കമ്മിറ്റി തീരുമാനം

You cannot copy content of this page