കാസര്‍കോട്: തളങ്കര പുതിയ വളപ്പ് ശ്രീ ഇളയ ഭഗവതി തറവാട് കുടുംബ സംഗമത്തിനു തളങ്കര ചീരുമ്പ ഭഗവതി ക്ഷേത്രം കാരണവര്‍ നാഗേഷ് കാരണവര്‍, ശ്രീ ഐവര്‍ ഭഗവതി ക്ഷേത്രം കാരണവര്‍ മഞ്ജു കാരണവര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ചു. ഗണേശന്‍ അടുക്കത്തുബയല്‍ ഉദ്ഘാടനം ചെയ്തു.
ഭാസ്‌കര്‍ അഡ്കാര്‍ അധ്യക്ഷത വഹിച്ചു. കൊപ്പല്‍ ചന്ദ്രശേഖരന്‍ പ്രഭാഷണം നടത്തി. തറവാട് കാരണവര്‍ അശോകന്‍ കെ.ആര്‍, രാജേഷ് എ, വിജയന്‍ കെ.ആര്‍, ശ്യാമള കുഞ്ഞിരാമന്‍, ഗോപാല്‍ അഡ്കാര്‍, മനോജ് കെ.എസ്, അവിനാഷ് കെ, സുബ്രഹ്‌മണ്യന്‍ കെ.ടി പ്രസംഗിച്ചു.
ആചാര്യസ്ഥാനത്ത് 67 വര്‍ഷം പൂര്‍ത്തിയാക്കിയ കൃഷ്ണന്‍ കാരണവര്‍ (അട്ക്ക ഭഗവതി ക്ഷേത്രം), 55 വര്‍ഷം പൂര്‍ത്തിയാക്കിയ കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ അയിത്തര്‍ (പാലക്കുന്ന് കഴകം), 28 വര്‍ഷം പൂര്‍ത്തിയാക്കിയ സദാനന്ദ വെളിച്ചപ്പാടന്‍ (ഐവര്‍ ഭഗവതി ക്ഷേത്രം, പുലിക്കുന്ന്). 27 വര്‍ഷം പൂര്‍ത്തിയാക്കിയ കരിയന്‍ കാര്‍ന്നവര്‍ (ശ്രീ ചീരുമ്പ ഭഗവതി ക്ഷേത്രം, തളങ്കര), 25 വര്‍ഷം പൂര്‍ത്തിയാക്കിയ കൃഷ്ണന്‍ അയിത്താര്‍ (ചീരുമ്പ ഭഗവതി ക്ഷേത്രം, തളങ്കര), ആദ്ധ്യാത്മിക പ്രഭാഷണ രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട കൊപ്പല്‍ ചന്ദ്രശേഖരന്‍, ഇന്ത്യന്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ആദരവ് നേടിയ രതീഷ് എന്നിവരെ ആദരിച്ചു. കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണവും, ഓണാഘോഷ കലാകായിക മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനദാനവും നടത്തി.
