കാസര്‍കോട്: സ്റ്റേജ് ആര്‍ട്ടിസ്റ്റ്സ് ആന്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍ ഓഫ് കേരള (സവാക്) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ മാര്‍ച്ചും കുത്തിയിരിപ്പ് സമരവും സംഘടിപ്പിച്ചു. രാത്രി 10 മണിക്ക് ശേഷം മൈക്രോഫോണ്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്ന നിയമം പിന്‍വലിക്കുക, ക്ഷേമനിധി പെന്‍ഷന്‍ രൂപയായി വര്‍ദ്ധിപ്പിക്കുക. 5000 ആയി വര്‍ദ്ധിപ്പിക്കുക, 60 വയസിന് മുകളിലുള്ള കലാകാരന്മാര്‍ക്ക് ക്ഷേമനിധിയില്‍ അംഗങ്ങളാകാന്‍ വീണ്ടും അവസരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സംസ്ഥാന ജനറല്‍ സെക്രട്ടറി സുദര്‍ശന്‍ വര്‍ണ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷററും കാസര്‍കോട് ജില്ലാ പ്രസിഡന്റുമായ ഉമേഷ് എം സാലിയന്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. സംസ്ഥാന കമ്മിറ്റിയംഗം ജീന്‍ ലെവിനോ മൊണ്ടേറോ, നരസിംഹ ബല്ലാള്‍, ജില്ലാ വൈസ് പ്രസിഡന്റ് ദിവാകര്‍ പി, ഭാരതി ബാബു, ദയാ പ്രസാദ്, മോഹിനി കൊപ്പല്‍, പവിത്രന്‍ പട്ടേന, മധു ബംഗളം, നാരായണ ഷെട്ടി, മോഹന്‍ ബല്ലാല്‍, വാസു ബായാര്‍, ഹരികാന്ത് സല്യന്‍ സംസാരിച്ചു. എംഎം ഗംഗാധര്‍ സ്വാഗതവും ചന്ദ്രഹാസ് കയ്യാര്‍ നന്ദിയും പറഞ്ഞു.
