മരുമകനോടുള്ള വിരോധം: അമ്മായിഅമ്മയെ ക്വാര്‍ട്ടേഴ്‌സില്‍ കയറി ആക്രമിച്ചു; 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: മരുമകനോടുള്ള വിരോധമെന്നു പറയുന്നു, ഭാര്യാമാതാവിനെ ക്വാര്‍ട്ടേഴ്‌സില്‍ കയറി ആക്രമിക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിച്ചതായും പരാതി. കേസെടുത്ത കുമ്പള പൊലീസ് രണ്ടുപേരെ അറസ്റ്റു ചെയ്തു. കോയിപ്പാടിയിലെ സൈഫുദ്ദീന്‍ (32), ശാന്തിപ്പള്ളം, ലക്ഷംവീട് കോളനിയിലെ മുഹമ്മദ് ഷെഫീഖ്(23) എന്നിവരെയാണ് കുമ്പള എസ് ഐ പ്രദീപ് കുമാര്‍ അറസ്റ്റു ചെയ്തത്.വെള്ളിയാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. പെര്‍വാട്ടെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയായ സ്ത്രീയാണ് അതിക്രമത്തിനു ഇരയായത്.

സുരക്ഷാ ഭീഷണി; ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സുരക്ഷാ മുന്നറിയിപ്പ് പുറത്തിറക്കി. സിസ്റ്റങ്ങളെ ആക്രമിക്കുന്നതിനായി സൈബര്‍ കുറ്റവാളികള്‍ ഉപയോഗപ്പെടുത്താന്‍ സാധ്യതയുള്ള ഗുരുതരമായ അപകടസാധ്യതകള്‍ ബ്രൗസറില്‍ കണ്ടെത്തിയെന്നാണ് മുന്നറിയിപ്പ്. സുരക്ഷാ ഭീഷണി മറികടക്കാന്‍ ഉപഭോക്താക്കള്‍ ഗൂഗിള്‍ ക്രോമിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ അപ്ഡേറ്റ് ചെയ്യണമെന്നാണ് പറയുന്നത്. ക്രോമിന്റെ പഴയ പതിപ്പുകളുള്ള ഉപയോക്താക്കളാണ് ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ളതെന്ന് കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം പറയുന്നു. വിന്‍ഡോസ്, ലിനക്‌സ് സിസ്റ്റങ്ങളില്‍ ഉള്‍പ്പെടെ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ക്രോം ഉപയോക്താക്കളെ ഇത് ബാധിക്കും.ഗൂഗിള്‍ ക്രോമില്‍ …

അച്ഛന്‍ ഓടിച്ചിരുന്ന ബൈക്കില്‍ നിന്ന് തെറിച്ചുവീണ് ഏകമകന്‍ മരിച്ചു

കാസര്‍കോട്: അച്ഛന്‍ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ നിന്നു റോഡിലേയ്ക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ പിഞ്ചു കുഞ്ഞ് മരിച്ചു. ഉളിയത്തടുക്കയിലെ പ്രഭാകരന്‍- അനുഷ ദമ്പതികളുടെ ഏക മകന്‍ പി പ്രനൂഷ് (8) ആണ് തിങ്കളാഴ്ച രാത്രി മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരണപ്പെട്ടത്.വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരമണിയോടെയാണ് അപകടം ഉണ്ടായത്. ബേള സെന്റ് മേരീസ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് പ്രനൂഷ്. ഇതേ സ്‌കൂളിലെ അധ്യാപികയാണ് അനുഷ. വൈകുന്നേരം പ്രഭാകരന്‍ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നു പ്രനൂഷും അനുഷയും. കുമ്പള- മുള്ളേരിയ കെ എസ് ടിപി …

നിരവധി കേസുകളില്‍ പ്രതിയായ മൗഗ്ലി നാരായണന്‍ വീണ്ടും അറസ്റ്റില്‍; ഇപ്പോഴത്തെ അറസ്റ്റ് മാനഭംഗകേസില്‍

കാസര്‍കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചീര്‍ക്കയത്തെ നാരായണന്‍ എന്ന മൗഗ്ലി നാരായണന്‍ (40) വീണ്ടും അറസ്റ്റില്‍. മാനഭംഗ കേസിലാണ് ചിറ്റാരിക്കാല്‍ എസ് ഐ മധുസൂദനന്‍ മടിക്കൈ ഇയാളെ അറസ്റ്റു ചെയ്തത്. പ്രതിയെ ഹൊസ്ദുര്‍ഗ്ഗ് കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്റ് ചെയ്തു.ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ ഒരു വീട്ടമ്മ രാത്രി കുളിമുറിയില്‍ പോയസമയത്ത് കൈയില്‍ കയറിപ്പിടിച്ച് മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. വെള്ളരിക്കുണ്ട്, ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷനുകളിലായി നാരായണനെതിരെ നിരവധി കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. ഇവയില്‍ തോക്കുകൈവശം വച്ച …

സീതാംഗോളിയില്‍ ബദിയഡുക്ക സ്വദേശിയെ കുത്തിക്കൊല്ലാന്‍ ശ്രമം; മുഖ്യപ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍, മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം

കാസര്‍കോട്: സീതാംഗോളി ടൗണില്‍ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. നീര്‍ച്ചാല്‍, ബേളയിലെ ചൗക്കാര്‍ ഹൗസില്‍ അക്ഷയി (34)നെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ പി കെ ജിജീഷ്, എസ് ഐ കെ ശ്രീജേഷ് എന്നിവര്‍ അറസ്റ്റു ചെയ്തത്. മറ്റു 12 പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഞായറാഴ്ച രാത്രി 11.30മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ബദിയഡുക്കയിലെ മത്സ്യ വില്‍പ്പനക്കാരനായ അനില്‍കുമാര്‍ ആണ് വധശ്രമത്തിനു ഇരയായത്. സാമ്പത്തിക പ്രശ്‌നവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണ് അനില്‍ കുമാര്‍ സീതാംഗോളിയില്‍ എത്തിയത്. …

മഞ്ചേശ്വരം കടമ്പാറില്‍ യുവ അധ്യാപികയും ഭര്‍ത്താവും വിഷം കഴിച്ചു ജീവനൊടുക്കി

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കടമ്പാറില്‍ യുവ അധ്യാപികയും ഭര്‍ത്താവും വിഷം കഴിച്ച് ജീവനൊടുക്കി. പെയ്ന്റിംഗ്-പോളിഷിംഗ് ജോലി ചെയ്യുന്ന അജിത്ത് (35), വൊര്‍ക്കാടി ബേക്കറി ജംഗ്ഷനിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുന്ന ഭാര്യ ശ്വേത (27) എന്നിവരാണ് മരിച്ചത്. അജിത്ത് തിങ്കളാഴ്ച രാത്രി 12.30 മണിയോടെയും ഭാര്യ ചൊവ്വാഴ്ച പുലര്‍ച്ചെയുമാണ് ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ മരണപ്പെട്ടത്. ആത്മഹത്യക്കു പിന്നില്‍ കടുത്ത സാമ്പത്തിക പ്രശ്‌നമാണെന്നാണ് പ്രാഥമിക വിവരം.അജിത്തും ഭാര്യയും മാതാവ് പ്രമീളയുമാണ് വീട്ടില്‍ താമസം. മാതാവ് ജോലിക്കു …

കാസർകോട് ജില്ലയിലെ ആദ്യ സർക്കാർ എൻജിനീയറിങ് കോളേജ് ചെറുവത്തൂരിൽ; നോഡൽ ഓഫീസറെ നിയമിച്ചു

കാസർകോട്: ജില്ലയിൽ ആദ്യ സർക്കാർ എഞ്ചിനീയറിങ് കോളേജ് ചെറുവത്തൂരിൽ ആരംഭിക്കാനുള്ള നടപടികൾക്ക് തുടക്കമായി. ടെക്നിക്കൽ ഹൈസ്കൂൾ വളപ്പിലാണ് കോളേജ് ആരംഭിക്കുകയെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു എം രാജഗോപാലൻ എംഎൽഎയെ അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് ഈ തീരുമാനം അറിയിച്ചത്. എംഎൽഎയും യോഗത്തിൽ പങ്കെടുത്തിരുന്നു. എൻജിനീയറിങ് കോളേജ് പ്രിൻസിപ്പലിനെ നോഡൽ ഓഫീസറെ നിയമിച്ചു. പുതുതലമുറ കോഴ്‌സുകൾ ഉൾപ്പെടുത്തിയുള്ള ബിടെക് കോഴ്‌സുകൾ ആരംഭിക്കാനുള്ള ശുപാർശ പരിശോധിച്ചാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് നടപടികളിലേക്ക് കടക്കുന്നത്. സംസ്ഥാന ബജറ്റിൽ …

‘ക്ലാസിനിടയിൽവച്ച് എന്റെ സുഹൃത്തിനെ എങ്ങനെ കൊലപ്പെടുത്താം?’, ചാറ്റ്ജിപിടിയോട് 13 കാരൻ സംശയം ചോദിച്ചു, പിന്നാലെ അറസ്റ്റിൽ

ഫ്ളോറിഡ: സ്കൂളിലെ കംപ്യൂട്ടറിൽ ചാറ്റ്ജിപിടിയോട് സംശയം ചോദിച്ച 13 കാരന് കിട്ടിയത് എട്ടിന്റെ പണി. ക്ലാസിനിടയിൽ തന്റെ കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം എന്നതായിരുന്നു പതിമൂന്നുവയസ്സുകാരനായ വിദ്യാർഥിയുടെ ചോദ്യം. ഡെലാൻഡിലെ സൗത്ത് വെസ്റ്റേൺ മിഡിൽ സ്കൂളിലാണ് സംഭവം. സ്കൂളിലെ കംപ്യൂട്ടറിൽ ലോഗിൻ ചെയ്ത കുട്ടി ചാറ്റ്ജിപിടിയോട് സംശയം ചോദിക്കുകയായിരുന്നു. തമാശക്കാണ് ചോദിച്ചതെങ്കിലും സംഗതി ഗൗരവമായി. നിമിഷങ്ങൾക്കകം സ്കൂൾ നിരീക്ഷണത്തിനായി ഒരുക്കിയ ഗാഗിൾ എന്ന എഐ സംവിധാനം സ്കൂൾ ക്യംപസിലെ പൊലീസ് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നൽകി. പിന്നാലെ ഉദ്യോഗസ്ഥൻ സ്കൂളിൽ …

കാട്ടുപന്നി ശല്യത്തിനെതിരെ നഗരസഭാ കവാടത്തിൽ നിരാഹാര സമരം; സമരം ചെയ്ത് വീട്ടിൽ തിരിച്ചെത്തിയ കർഷകയെ പന്നി ആക്രമിച്ചു

കോഴിക്കോട്: കാട്ടുപന്നി ശല്യത്തിനെതിരെ മുക്കം നഗരസഭാ കവാടത്തില്‍ സമരം ചെയ്ത് വീട്ടിലെത്തിയ കർഷകയെ പന്നി ആക്രമിച്ചു. പുല്‍പറമ്പ് സ്വദേശി എടോളിപാലി സഫിയയെ ആണ് കാട്ടുപന്നി ആക്രമിച്ചത്. ഇവരുടെ തോളെല്ലിനും കാലിനുമാണ് പരിക്കേറ്റത്. പ്രദേശത്തെ കാട്ടു പന്നി ശല്യം രൂക്ഷമായിരുന്നു. മുക്കം നഗരസഭയില്‍ കട്ടുപന്നികളെ നായാട്ട് നടത്തി വെടിവെച്ച് കൊല്ലാന്‍ നഗരസഭാ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അമ്പതോളം വരുന്ന കര്‍ഷകരും നാട്ടുകാരും നഗരസഭാ കവാടത്തില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തിയത്. പന്നികള്‍ നശിപ്പിച്ച കൃഷി വിളകളുമായിട്ടായിരുന്നു പ്രതിഷേധം. …