കാസര്‍കോട്: അച്ഛന്‍ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ നിന്നു റോഡിലേയ്ക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ പിഞ്ചു കുഞ്ഞ് മരിച്ചു. ഉളിയത്തടുക്കയിലെ പ്രഭാകരന്‍- അനുഷ ദമ്പതികളുടെ ഏക മകന്‍ പി പ്രനൂഷ് (8) ആണ് തിങ്കളാഴ്ച രാത്രി മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരണപ്പെട്ടത്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരമണിയോടെയാണ് അപകടം ഉണ്ടായത്. ബേള സെന്റ് മേരീസ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് പ്രനൂഷ്. ഇതേ സ്‌കൂളിലെ അധ്യാപികയാണ് അനുഷ. വൈകുന്നേരം പ്രഭാകരന്‍ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നു പ്രനൂഷും അനുഷയും. കുമ്പള- മുള്ളേരിയ കെ എസ് ടിപി റോഡിലെ കട്ടത്തങ്കടി വളവില്‍ എത്തിയപ്പോള്‍ എതിര്‍ ഭാഗത്തു നിന്നു മറ്റൊരു വാഹനം വരികയും സ്‌കൂട്ടര്‍ സഡന്‍ ബ്രേക്കിടുകയും പ്രനൂഷ് റോഡിലേയ്ക്കു തെറിച്ചു വീഴുകയുമായിരുന്നു.പ്രനൂഷിന്റെ അപകടമരണം സ്‌കൂളിനെയും നാടിനെയും കണ്ണീരിലാഴ്ത്തി.
