കാട്ടുപന്നി ശല്യത്തിനെതിരെ നഗരസഭാ കവാടത്തിൽ നിരാഹാര സമരം; സമരം ചെയ്ത് വീട്ടിൽ തിരിച്ചെത്തിയ കർഷകയെ പന്നി ആക്രമിച്ചു

കോഴിക്കോട്: കാട്ടുപന്നി ശല്യത്തിനെതിരെ മുക്കം നഗരസഭാ കവാടത്തില്‍ സമരം ചെയ്ത് വീട്ടിലെത്തിയ കർഷകയെ പന്നി ആക്രമിച്ചു. പുല്‍പറമ്പ് സ്വദേശി എടോളിപാലി സഫിയയെ ആണ് കാട്ടുപന്നി ആക്രമിച്ചത്. ഇവരുടെ തോളെല്ലിനും കാലിനുമാണ് പരിക്കേറ്റത്. പ്രദേശത്തെ കാട്ടു പന്നി ശല്യം രൂക്ഷമായിരുന്നു. മുക്കം നഗരസഭയില്‍ കട്ടുപന്നികളെ നായാട്ട് നടത്തി വെടിവെച്ച് കൊല്ലാന്‍ നഗരസഭാ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അമ്പതോളം വരുന്ന കര്‍ഷകരും നാട്ടുകാരും നഗരസഭാ കവാടത്തില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തിയത്. പന്നികള്‍ നശിപ്പിച്ച കൃഷി വിളകളുമായിട്ടായിരുന്നു പ്രതിഷേധം. ഈവര്‍ഷത്തെ മികച്ച വനിതാ കര്‍ഷകയ്ക്കുള്ള അവാര്‍ഡ് ലഭിച്ച സഫിയയും നിരാഹാര സമരം നടത്തി. വൈകിട്ട് ആറുമണിയോടെ വീട്ടിലേക്ക് തിരിച്ചു പോയി. തുടർന്ന് പച്ചക്കറി പറിക്കാനായി പറമ്പില്‍ ഇറങ്ങിയപ്പോഴാണ് കര്‍ഷകയെ കാട്ടുപന്നി ആക്രമിച്ചത്.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Krishnan Melath , Previouse Safety officer , Qatar

കാട്ടിലും ഗുണ്ടാ മാഫിയ !

RELATED NEWS
ഹരിതകര്‍മ്മസേനയിലും തട്ടിപ്പ്: 40000 രൂപ യൂസര്‍ഫീസ് ബാങ്കിലടച്ചപ്പോള്‍ 4000രൂപ; പഞ്ചായത്ത് ഓഫീസിനു നല്‍കിയ ബാങ്ക് രസീത് കൗണ്ടര്‍ ഫോയിലില്‍ 40,000 രൂപയെന്ന് തിരുത്ത്: മഹിളാ അസോസിയേഷന്‍ വില്ലേജ് പ്രസിഡന്റുള്‍പ്പെടെ രണ്ടുപേരെ ജോലിയില്‍ നിന്നു മാറ്റി നിറുത്തി; ഓഡിറ്റിംഗ് തകൃതിയില്‍
മഞ്ചേശ്വരം, കടമ്പാറില്‍ യുവ അധ്യാപികയും ഭര്‍ത്താവും ജീവനൊടുക്കിയത് എന്തിന്? ; അധ്യാപികയെ സ്‌കൂട്ടറില്‍ എത്തി മര്‍ദ്ദിച്ച സ്ത്രീകള്‍ ആര്?, സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്, ദുരൂഹതയേറുന്നു

You cannot copy content of this page