പയ്യന്നൂർ: വ്യാജ എം.ബി.ബി.എസ് സര്‍ട്ടിഫിക്കറ്റുണ്ടാക്കി ആള്‍മാറാട്ടം നടത്തി ഡോക്ടറായി ജോലി ചെയ്തയാള്‍ അറസ്റ്റിൽ.അരീക്കോട് ഉറുങ്കാത്തിരി കളത്തില്‍ ഹൗസില്‍ ഷംസീര്‍ ബാബുവിനെയാണ് വളപ്പട്ടണം പൊലീസ് അറസ്റ്ചെയ്തത്. 2023 മാര്‍ച്ച് മാസം മുതല്‍ ആഗസ്ത് മാസം വരെ ഷംസീര്‍ ബാബു പാപ്പിനിശേരി എം.എം ആശുപത്രിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റിലൂടെ ജോലി നേടി പ്രാക്ടീസ് നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം. പീയൂഷ് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി
