കാസര്‍കോട്: ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്ന സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് പാമ്പു കടിയേറ്റു. ഇരിയ, മണ്ടേങ്ങാനത്തെ സുരേഷ (45)നാണ് കടിയേറ്റത്. തിങ്കളാഴ്ച സന്ധ്യയോടെ മുട്ടിച്ചരലില്‍ വച്ചാണ് പാമ്പു കടിയേറ്റത്. കാലിനാണ് കടിയേറ്റത്. ഉടനെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. മുഴമൂക്കന്‍ കുഴി മണ്ഡലി എന്ന ഇനത്തില്‍പ്പെട്ട പാമ്പാണ് കടിച്ചതെന്നാണ് സംശയിക്കുന്നത്.
