കുമ്പള : കുമ്പള റയിൽവേ സ്റ്റേഷനടുത്തു ട്രയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടതു പെർള കാട്ടുകുക്കെ സ്വദേശിയാണെന്നു തിരിച്ചറിഞ്ഞു. മൃതദേഹത്തിൽ നിന്നു ലഭിച്ച എ. ടി.എം. കാർഡിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു കാട്ടുകുക്കെയിലെ പരേതനായ സീനപ്പ റൈയുടെ മകൻ താരാനാഥ റൈ (46) യാണെന്നു പൊലീസ് കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറാണ് താരാനാഥ റൈ. എല്ലാവരുമായും സൗഹൃദം പുലർത്തുന്ന സൗമ്യനായ ഇദ്ദേഹത്തിനു സാമ്പത്തികമായോ മറ്റോ പ്രശ്നങ്ങളൊന്നുമുള്ളതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല. അന്വേഷണം തുടരുകയാണ്. ലീലാവതിയാണ് മാതാവ്. ഭാര്യ: സുജാത. മക്കൾ: മാൻവി , സാംനവി. സഹോദരങ്ങൾ: ഹരിപ്രസാദ് റൈ, രഞ്ജിനി. മൃതദേഹം ജനറലാശുപത്രി മോർച്ചറിയിൽ.
