കുമ്പള : വിവാദങ്ങൾക്കു ശേഷം ഇന്നു സമാധാനപരമായി നടന്ന കുമ്പള സ്കൂൾ കലോത്സവത്തിനു ശേഷം വേദിയിൽ സന്തോഷ നൃത്തം വയ്ക്കാൻ ശ്രമിച്ച വിദ്യാർത്ഥികളെ അധ്യാപകർ ശാന്തമായി പിന്തിരിപ്പിച്ചു. കലയോടുള്ള അധികൃത മനോഭാവത്തിൽ വിഷണ്ണരായ അവർ ദുഃഖഭാരവുമായി റോഡിലിറങ്ങി, ഗതാഗതം തടഞ്ഞു നൃത്തച്ചുവടു വയ്ക്കാൻ തയ്യാറായതോടെ പിന്നാലെ എത്തിയ പൊലീസ് ചൂരലെടുത്തു ചെറുതായൊന്നു വീശി. ചിലരുടെ അടുത്തു കൂടിയൊക്കെ ചൂരൽ വലിഞ്ഞു പോയെന്നു പറയുന്നു. ചൂരൽക്കഷായം കിട്ടിയവർ അതു കൊണ്ടു സമാധാനമായി പിന്തിരിഞ്ഞു. അല്ലാത്തവർ ചൂരൽ പ്രയോഗത്തിൻ്റെ ഗുണമറിയാൻ കാത്തു നിൽക്കാതെ സ്ഥലം വിട്ടു. കിട്ടാനുള്ളതു കിട്ടിയാലേ കിട്ടൻ ചേട്ടന് ഉറക്കം വരു എന്നു ബസ് കാത്തുനിന്നവർ ആത്മഗതം പറയുന്നുണ്ടായിരുന്നു.







