തളിപ്പറമ്പ്: കോളേജ് ബസിറങ്ങി ക്ലാസിലേയ്ക്ക് നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണു മരിച്ചു. ചെമ്പേരി വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ഉളിക്കല്‍, വയത്തൂര്‍ വില്ലേജ് ഓഫീസിനു സമീപത്തെ കാരാമയില്‍ അല്‍ഫോണ്‍സാ ജേക്കബ്ബ് (19)ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. ബസിറങ്ങി ക്ലാസിലേയ്ക്ക് നടന്നു പോകുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. അധ്യാപകരും മറ്റും ചേര്‍ന്ന് അല്‍ഫോണ്‍സയെ കരുവന്‍ചാല്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടിയാന്മല പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. കാരാമയില്‍ ജേക്കബ്ബ്- ജെസി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ജോസിന്‍, ജോയിസ്, പരേതനായ ജോയല്‍.
