കുമ്പള സ്‌കൂള്‍ കലോത്സവം അലങ്കോലടുത്തിയ എം എസ് എഫ് നടപടി പ്രതിഷേധാര്‍ഹം: ബിജെപി

കുമ്പള: കുമ്പള സ്‌കൂളില്‍ നടന്ന കലോത്സവം അലങ്കോലപ്പെടുത്തിയ എം എസ് എഫ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബി ജെ പി മണ്ഡലം കമ്മിറ്റി ആരോപിച്ചു. എം എസ് എഫിന്റെ പേരില്‍ യൂത്ത് ലീഗുകാരാണ് സ്‌കൂളില്‍ അഴിഞ്ഞാടിയതെന്ന് അറിയിപ്പില്‍ പറഞ്ഞു.പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം തടഞ്ഞ സ്‌കൂള്‍ അധികൃതരുടെ നടപടി സ്വാഗതാര്‍ഹമാണ്. കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന പരിപാടിയില്‍ വര്‍ഗീയ കലാപരിപാടി അവതരിപ്പിച്ചതില്‍ ദുരൂഹതയുണ്ട്. പുറത്തുനിന്നുള്ള മതതീവ്രവാദ ശക്തികള്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ വേണ്ടിയാണ് കുട്ടികളെ കൊണ്ട് ഇത് ചെയ്യിച്ചത്. ഇതിനെതിരെ സമഗ്ര അന്വേഷണം …

ബാങ്ക് അപ്രൈസര്‍ പള്ളിക്കര കറുത്ത ഗേറ്റിന് സമീപത്തെ ടിഎസ് അജയന്‍ അന്തരിച്ചു

നീലേശ്വരം: മടിക്കൈ സര്‍വീസ് കോപ്പറേറ്റീവ് ബാങ്ക് അപ്രൈസര്‍ പള്ളിക്കര കറുത്ത ഗേറ്റിന് സമീപത്തെ ടിഎസ് അജയന്‍(60)അന്തരിച്ചു. പരേതരായ ടി സുകുമാരന്റെയും കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: കെ.പി. ബിന്ദു(മാതമംഗലം). മക്കള്‍: ടിഎ അഭിജിത്ത്(ഹോസ്ദുര്‍ഗ്, താലൂക്ക് ഓഫീസ്), ടിഎ അനിരുദ്ധ്(ഷാര്‍ജ). സഹോദരങ്ങള്‍: ടിഎസ് വിജയന്‍(പെരിയ), രാജമ്മ(രാജപുരം).

പുഞ്ചാവിയിലെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന യുവാവ് അറസ്റ്റില്‍; മോഷ്ടാവ് ഇരുനില വീടിനു മുകളില്‍ കയറിയത് തെങ്ങിലൂടെ

കാസര്‍കോട്: കാഞ്ഞങ്ങാട്, പുഞ്ചാവിയിലെ ഇരുനില വീട്ടില്‍ നിന്നു സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍. വയനാട് വെള്ളമുണ്ട, മയത്തിങ്കാല്‍ ഹൗസിലെ മുഹമ്മദ് അഫ്‌സലി (29) നെയാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ നിലവില്‍ പുല്ലൂര്‍, തടത്തിലാണ് താമസമെന്ന് പൊലീസ് പറഞ്ഞു. സെപ്തംബര്‍ 25ന് രാത്രി 11.30 നും 26 ന് ഉച്ചയ്ക്ക് 11.30 നും ഇടയിലുള്ള ഏതോ സമയത്തായിരുന്നു കവര്‍ച്ച. വീട്ടുടമയായ എ.റഹ്‌മത്തും കുടുംബവും പുറത്തുപോയ സമയത്തായിരുന്നു സംഭവം. സമീപത്തെ തെങ്ങില്‍ കയറിയാണ് മോഷ്ടാവ് …

ഭാര്യയോട് പിണങ്ങി; നാലുമാസം പ്രായമുള്ള കുഞ്ഞിനെ വീപ്പയിലെ വെള്ളത്തില്‍ മുക്കിക്കൊന്ന് യുവാവ് ജീവനൊടുക്കി

മുംബൈ: കുടുംബവഴക്കിനെ തുടര്‍ന്ന് നാലുമാസം പ്രായമുള്ള മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി. മഹാരാഷ്ട്ര ബീഡ് ജില്ലയിലാണ് സംഭവം. അമോല്‍ സോനാവനെയാണ് മകനെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യചെയ്തത്. പിങ്ക് ടീഷര്‍ട്ടും ഡയപ്പറും ധരിച്ച കുഞ്ഞിന്റെ മൃതദേഹം കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയത്. ഒപ്പം പ്ലാസ്റ്റിക് മഗും കണ്ടെത്തി. അമോലിന്റെ മൃതദേഹം വീട്ടിലെ കിടപ്പുമുറിയിലാണ് കണ്ടെത്തിയത്.ഇയാള്‍ മുമ്പും ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ്, കുടുംബ വഴക്കിനെ തുടര്‍ന്ന് അമോലും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചതായും …

കുറ്റിക്കോൽ , ബേത്തൂർപ്പാറയിൽ വീട്ടമ്മയെ കാണാതായി

കാസർകോട്: കുറ്റിക്കോൽ, ബേത്തൂർപ്പാറയിൽ വീട്ടമ്മയെ കാണാതായി. തച്ചറക്കുണ്ട് ഹൗസിലെ ചന്ദ്രന്റെ ഭാര്യ എച്ച്. വനജ ( 52 ) യെയാണ് കാണാതായത്. ശനിയാഴ്ച്ച രാവിലെ വീട്ടിൽ നിന്നു പോയതായിരുന്നു.രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് മകൻ എച്ച്. രതീഷ് ബേഡകം പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

ചുമ മരുന്ന് കഴിച്ച് മരിച്ചത് 14 കുട്ടികള്‍; മരണകാരിയായ കോള്‍ഡ്രിഫ് സിറപ്പ് എഴുതി നല്‍കിയ ഡോക്ടര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ മരുന്ന് കുറിച്ചുനല്‍കിയ ഡോക്ടറെ അറസ്റ്റ് ചെയ്തു. മരിച്ച ഭൂരിഭാഗം കുട്ടികളെയും പരിശോധിച്ച ക്ലിനിക്കിലെ ഡോക്ടര്‍ പ്രവീണ്‍ സോണിയാണ് അറസ്റ്റിലായത്. മധ്യപ്രദേശില്‍ മാത്രം 11 കുട്ടികളാണ് ഇതുവരെ മരിച്ചത്. കോള്‍ഡ്രിഫ് സിറപ്പ് ഉല്‍പ്പാദിപ്പിച്ച തമിഴ്നാട്ടിലെ കാഞ്ചീപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെയും മധ്യപ്രദേശ് സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്. ഈ സിറപ്പ് കഴിച്ച കുട്ടികളാണ് മരിച്ചത്. സിറപ്പില്‍ 48.6 ശതമാനം ബ്രേക്ക് ഓയില്‍ അടങ്ങിയെന്നായിരുന്നു കണ്ടെത്തല്‍. രാജ്യത്താകെ 14 കുട്ടികളാണ് ഇതുവരെ …

സി പി എം നേതാവായ കുമ്പളയിലെ യുവ അഭിഭാഷകയുടെ മരണം; മുങ്ങിയ അഭിഭാഷക സുഹൃത്ത് തിരുവനന്തപുരത്ത് പിടിയിൽ, ഞായറാഴ്ച്ച വൈകിട്ട് കാസർകോട്ടെത്തിക്കും

കാസർകോട്: യുവ അഭിഭാഷകയും സിപിഎം കുമ്പള ലോക്കൽ കമ്മറ്റി അംഗവുമായ ബത്തേരിയിലെ രഞ്ജിത (30) യെ വക്കീൽ ഓഫീസിൽ ജീവനൊടുക്കിയതിനു പിന്നാലെ മുങ്ങിയ അഭിഭാഷകൻ പൊലീസ് പിടിയിൽ . ഇയാളെ ഞായറാഴ്ച വൈകുന്നേരത്തോടെ കാസർകോട്ടെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. രഞ്ജിതയുടെ മരണം സംബന്ധിച്ച അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് സി പി എം കുമ്പള ഏരിയാ കമ്മറ്റിയും ലോക്കൽ കമ്മറ്റിയും രംഗത്തുവന്നതിനു പിന്നാലെയാണ് മുങ്ങിയ അഭിഭാഷകനെ പിടികൂടിയത്.സെപ്തംബർ 30 ന് വൈകുന്നേരമാണ് രഞ്ജിതയെ കുമ്പളയിലെ സ്വന്തം ഓഫീസ് മുറിയിലെ …

അപകട നിലയിലായതിനെത്തുടര്‍ന്നു ഒന്നരവര്‍ഷം മുമ്പു ജില്ലാ കളക്ടര്‍ ഗതാഗതം തടഞ്ഞ കുമ്പള കഞ്ചിക്കട്ട പാലത്തിന്റെ ഇരുവിഭാഗത്തും സ്ഥാപിച്ച മതില്‍ തകര്‍ത്തു; പാലത്തിലൂടെ വാഹനം ഓട്ടം തുടങ്ങി

കാസര്‍കോട്: അപകടനിലയിലായതിനെത്തുടര്‍ന്നു ജില്ലാ കളക്ടര്‍ അടച്ചിട്ട കുമ്പള കഞ്ചിക്കട്ട പാലത്തിന്റെ ഇരുഭാഗത്തും സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് മതിലുകള്‍ ശനിയാഴ്ച രാത്രി തകര്‍ത്തു കാട്ടിലെറിഞ്ഞു. ഒന്നര വര്‍ഷത്തോളമായി പാലം അടച്ചിരുന്ന മതില്‍ തകര്‍ന്നതോടെ ലോറി, ടിപ്പര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പാലത്തിലൂടെ ഓടിത്തുടങ്ങി.പാലം അപകട നിലയിലായെന്നു നാട്ടുകാര്‍ മുറവിളി കൂട്ടിയതോടെ ഒന്നര വര്‍ഷം മുമ്പു ജില്ലാ കളക്ടര്‍, മൈനര്‍ ഇറിഗേഷന്‍, മരാമത്തു വിഭാഗങ്ങള്‍ പാലം സന്ദര്‍ശിച്ചു. ഏതു നിമിഷവും പാലം തകരാമെന്നു ജില്ലാ കളക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ടിനെത്തുടര്‍ന്നു പാലത്തിലൂടെയുള്ള വാഹന …

ദേശീയപാത നിര്‍മ്മാണം: ജെസിബിയുടെ ഫ്രണ്ട് ബക്കറ്റില്‍ കയറിയിരുന്ന് യാത്ര; ചോദ്യം ചെയ്ത എഞ്ചിനീയറെ കയ്യേറ്റം ചെയ്തു, സംഭവം പെരിയയില്‍

കാസര്‍കോട്: ചെറിയ ജെ സി ബിയുടെ മുന്‍ വശത്തെ ബക്കറ്റില്‍ കയറിയിരുന്ന് യാത്ര ചെയ്തത് ചോദ്യം ചെയ്ത സൈറ്റ് എഞ്ചിനീയറെ കയ്യേറ്റം ചെയ്തതായി പരാതി. മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സൈറ്റ് എഞ്ചിനീയര്‍ തെലുങ്കാന, കരിംനഗറിലെ ചെട്ടി വാംഷി (33)യാണ് കയ്യേറ്റത്തിനു ഇരയായത്. കഴിഞ്ഞ ദിവസം വൈകുന്നേരം 6.30 മണിക്ക് പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്ക് മുന്‍ വശത്ത് അടിപ്പാത നിര്‍മ്മാണ സ്ഥലത്താണ് സംഭവം.സംഭവത്തില്‍ മേഘ കമ്പനിയിലെ തൊഴിലാളികളായ അഷീഷ് കുമാര്‍ റാവത്ത്, വിശാല്‍ റാവത്ത് എന്നിവര്‍ക്കെതിരെ ബേക്കല്‍ പൊലീസ് …

ഫീഡറിന്റെ ശേഷി ഉയര്‍ത്തുന്നു; കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിൽ നാളെ മുതൽ 14 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും

കാസർകോട്: 110 കെവി മൈലാട്ടി – വിദ്യാനഗര്‍ ഫീഡറിന്റെ ശേഷി ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള ജോലികള്‍ നടക്കുന്നതിനാൽ വൈദ്യുതി വിതരണം തടസ്സപ്പെടും. ഒക്ടോബര്‍ ആറ് മുതല്‍ 14 വരെ കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിൽ രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ്‌ വൈദ്യുതി വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 110 കെ വി സബ്സ്റ്റേഷനുകളായ വിദ്യാനഗര്‍, മുള്ളേരിയ, കുബനൂര്‍, മഞ്ചേശ്വരം, 33 കെ വി സബ് സ്റ്റേഷനുകളായ അനന്തപുരം, കാസര്‍കോട് ടൗണ്‍, ബദിയടുക്ക, പെര്‍ള എന്നിവിടങ്ങളില്‍ നിന്നുള്ള വൈദ്യുതി വിതരണം …

പനിയെ തുടർന്ന് കാർ ഓടിച്ച് ആശുപത്രിയിലേക്ക്; ശ്രീകണ്ഠാപുരം സബ് രജിസ്ട്രാർ കുഴഞ്ഞുവീണു മരിച്ചു

കണ്ണൂർ: ശ്രീകണ്ഠപുരം സബ് രജിസ്ട്രാർ കുഴഞ്ഞുവീണ് മരിച്ചു. ഉളിക്കൽ പരിക്കളത്തെ മൈലപ്രവൻ എം.എൻ. ദിലീപ് (47) ആണ് മരിച്ചത്. പനിയെത്തുടർന്ന് ശനിയാഴ്ച ഉളിക്കലിലെ സ്വകാര്യ ആശുപത്രിയിൽ സ്വന്തമായി കാർ ഓടിച്ചു വരികയും അവിടെ എത്തിയ ഉടനെ കുഴഞ്ഞു വീഴുകയുമായിരുന്നു. സുഹൃത്തുക്കൾ ഇരിട്ടിയിലെ മറ്റൊരു ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ഉളിക്കൽ, പേരാവൂർ, ഇരിട്ടി സബ് രജിസ്ട്രാർ ഓഫീസുകളിലും ജോലി ചെയ്തിട്ടുണ്ട്. സംസ്കാരം ഞായറാഴ്ച ഉച്ചയോടെ നടക്കും.ഭാര്യ: സുജിന. മകൾ: വേദ.സഹോദരങ്ങൾ: സുദീപ്, സന്ദീപ്.

ലഹരിക്കടത്തിന് കൂലി ഒരു ലക്ഷം രൂപയും ഫ്ലൈറ്റ് ടിക്കറ്റും; നെടുമ്പാശ്ശേരിയിൽ ആറുകോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവ ഫാഷൻ ഡിസൈനർ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരിയിൽ വൻ ലഹരിവേട്ട. കസ്റ്റംസ് നടത്തിയ പരിശോധനയിൽ ആറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനർ പിടിയിൽ. ബാങ്കോക്കിൽ നിന്നെത്തിയ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ ജലീൽ ജസ്മാലാണ് പിടിയിലായത്. ബാങ്കോക്കിൽ നിന്ന് കഞ്ചാവ് സിംഗപ്പൂരിൽ എത്തിച്ച ശേഷമാണ് കേരളത്തിലേക്കുള്ള കടത്ത്. ലഹരിക്കടത്തിന് കൂലി ഒരു ലക്ഷം രൂപയും ഫ്ലൈറ്റ് ടിക്കറ്റുമെന്നാണ് യുവാവ് മൊഴി നൽകിയത്. ഒരു വര്‍ഷത്തിനിടെ 100 കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പിടിച്ചെടുത്തത്. 20 ലഹരിക്കേസുകളും രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞമാസം നാല് കോടിയുടെ …

ചുമ മരുന്ന് ‘കോൾഡ്രിഫ്’ കേരളത്തിലും നിരോധിച്ചു; രണ്ടു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സിറപ്പ് നൽകരുത്

തിരുവനന്തപുരം: ‘കോൾഡ്രിഫ്’ ചുമ മരുന്നിന് കേരളത്തിലും നിരോധനം. കോൾഡ്രിഫ് സിറപ്പിന്റെ എസ്.ആർ13 ബാച്ചിൽ പ്രശ്നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോർട്ടുകളെ തുടർന്നാണ് നടപടിയെന്ന് വീണ ജോർജ് അറിയിച്ചു. ഈ സിറപ്പ് സംസ്ഥാനത്തെ മരുന്ന് കടകളിൽ നിന്നോ ആശുപത്രികളിൽ നിന്നോ വിൽക്കാനോ കൊടുക്കാനോ പാടില്ല. ഈ ബാച്ച് മരുന്നിന്റെ വിൽപ്പന കേരളത്തിൽ നടത്തിയിട്ടില്ലെന്നാണ് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്. കെ.എം.എസ്.സി.എൽ വഴിയും വിതരണമില്ല. എങ്കിലും സുരക്ഷയെ കരുതിയാണ് മരുന്നിന്റെ വിതരണവും വിൽപ്പനയും പൂർണമായും നിർത്തി …

ഭാര്യ കാമുകനൊപ്പം ഒളിച്ചോടിപ്പോയി; മനംനൊന്ത യുവാവ് നാല് മക്കളുമായി നദിയിൽ ചാടി

ലഖ്നൗ: ഭാര്യ കാമുകനൊപ്പം ഒളിച്ചോടിപ്പോയതിനെ തുടർന്നു മനംനൊന്ത യുവാവ് തന്റെ നാല് മക്കളുമായി യമുനാ നദിയിലേക്ക് ചാടി. മുസഫർനഗറിലെ ഷാംലി ജില്ലയിലെ 38 കാരനായ സൽമാനാണ് മക്കളുമായി നദിയിലേക്ക് ചാടിയത്. മഹാക് (12), ഷിഫ (5), അമൻ (3), എട്ട് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് സല്‍മാനൊപ്പമുണ്ടായിരുന്നത്. ഒരാഴ്ച മുമ്പാണ് സൽമാന്റെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടിപ്പോയത്. യുവതി ഒളിച്ചോടിയതിലുള്ള നിരാശ പ്രകടിപ്പിക്കുന്ന വീഡിയോകൾ സൽമാൻ മാതാപിതാക്കൾക്കും സഹോദരിമാർക്കും അയച്ചുനൽകിയിരുന്നു. വെള്ളിയാഴ്ച, സൽമാൻ തന്റെ നാല് മക്കളോടൊപ്പം യമുന …