കൊച്ചി: നെടുമ്പാശ്ശേരിയിൽ വൻ ലഹരിവേട്ട. കസ്റ്റംസ് നടത്തിയ പരിശോധനയിൽ ആറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനർ പിടിയിൽ. ബാങ്കോക്കിൽ നിന്നെത്തിയ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ ജലീൽ ജസ്മാലാണ് പിടിയിലായത്. ബാങ്കോക്കിൽ നിന്ന് കഞ്ചാവ് സിംഗപ്പൂരിൽ എത്തിച്ച ശേഷമാണ് കേരളത്തിലേക്കുള്ള കടത്ത്. ലഹരിക്കടത്തിന് കൂലി ഒരു ലക്ഷം രൂപയും ഫ്ലൈറ്റ് ടിക്കറ്റുമെന്നാണ് യുവാവ് മൊഴി നൽകിയത്. ഒരു വര്‍ഷത്തിനിടെ 100 കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പിടിച്ചെടുത്തത്. 20 ലഹരിക്കേസുകളും രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞമാസം നാല് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു. തൃശൂർ പൊറത്തിശ്ശേരി സ്വദേശി സെബി ആണ് ലഹരി കടത്തിയത്. ഭക്ഷ്യവസ്തുക്കൾ എന്ന വ്യാജേന കൊണ്ടുവന്ന പായ്ക്കറ്റുകൾക്കുള്ളിൽ അതിവിദഗ്ദ്ധമായാണ് ഹൈബ്രിഡ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
