ബംഗളൂരു: കാമുകനെ സുഹൃത്തായ യുവതിക്കൊപ്പം ഹോട്ടല്‍ മുറിയില്‍ കണ്ടതിന് പിന്നാലെ വീട്ടമ്മ ജീവനൊടുക്കി. ബംഗളൂരു കാമാക്ഷിപാളയില്‍ 38 കാരിയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി അഗ്രഹാര ദസറഹളളിയിലെ ഹോട്ടല്‍ മുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനും രണ്ടുപെണ്‍മക്കള്‍ക്കും ഒപ്പമാണ് 38-കാരി കാമാക്ഷിപാളയയില്‍ താമസിക്കുന്നത്. ഇതിനിടെ അയല്‍വാസിയും ഓഡിറ്ററായി ജോലിചെയ്യുന്ന യുവാവുമായി ഇഷ്ടത്തിലായി. ഒരുവര്‍ഷമായി രഹസ്യബന്ധം തുടര്‍ന്നു വരുന്നതിനിടെ തന്റെ സഹൃത്തായ മറ്റൊരു യുവതിയെ വീട്ടമ്മ കാമുകന് പരിചയപ്പെടുത്തിയിരുന്നു. പിന്നാലെ ഈ യുവതിയും വീട്ടമ്മയുടെ കാമുകനും സൗഹൃദത്തിലായി. ഇക്കാര്യം വീട്ടമ്മ അറിഞ്ഞിരുന്നില്ല. അതിനിടെ സംശയം തോന്നിയ വീട്ടമ്മ ഇരുവരെയും നിരീക്ഷിച്ചുവരികയായിരുന്നു. വ്യാഴാഴ്ച കാമുകനും തന്റെ സുഹൃത്തും ദസറഹള്ളിയിലെ ഹോട്ടലില്‍ മുറിയെടുത്തിട്ടുണ്ടെന്ന് വീട്ടമ്മയ്ക്ക് വിവരം ലഭിച്ചു. സത്യം അറിയാന്‍ അവര്‍ താമസിക്കുന്ന ഹോട്ടലിന് സമീപത്തെ ലോഡ്ജില്‍ വീട്ടമ്മയും മുറിയെടുത്തു. രണ്ടുപേരും ഹോട്ടല്‍ മുറിയിലേക്ക് നടന്നുപോകുന്നത് കണ്ട വീട്ടമ്മ പിന്നാലെ ചെന്നു. ഏറേനേരം വാതിലില്‍ മുട്ടി വിളിച്ചെങ്കിലും കാമുകന്‍ വാതില്‍ തുറക്കാന്‍ കൂട്ടാക്കിയില്ല. ഇതോടെ 38-കാരി ബഹളംവെച്ചു. തുടര്‍ന്ന് കാമുകന്‍ ഹോട്ടല്‍ ജീവനക്കാരെ പരാതി അറിയിച്ചു. ഇതോടെ വീട്ടമ്മയെ മുറിയുടെ മുന്നില്‍ നിന്നും പുറത്താക്കി.
തൊട്ടുപിന്നാലെയാണ് വീട്ടമ്മ താമസിച്ചിരുന്ന മുറിയിലെത്തി ജീവനൊടുക്കിയത്. ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
