ഒരു മാസം മുമ്പ് വിവാഹിതയായ യുവതിക്ക് പീഡനം; ഉപ്പള, പച്ചിലംപാറ സ്വദേശിയായ ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്

കാസർകോട്: ഒരു മാസം മുമ്പ് വിവാഹിതയായ യുവതിയെ മാനസികമായും ശാരീരികവുമായും പീഡിപ്പിച്ചതായി പരാതി. മംഗ്ളൂരു, ജെപ്പു , സെക്കന്റ് റെയിൽവെ ക്രോസ് റോഡിലെ താനിഷ ( 25 ) യുടെ പരാതിപ്രകാരം ഭർത്താവ് ഉപ്പള,പച്ചിലംപാറയിലെ അബ്ദുൽ മാഹിൻ ( 30 ), ബന്ധുക്കളായ അബ്ദുൽ മുദീൻ, ഹസീന ബാനു, അക്ബർ, ലത്തീഫ് എന്നിവർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. 2025 ആഗസ്ത് 4 ന് ആണ് താനിഷയും അബ്ദുൽ മാഹിനും വിവാഹിതരായത്. അതിനുശേഷം ആഗസ്ത് 26 വരെ ഭർതൃ വീട്ടിൽ താമസിച്ചു വരുന്നതിനിടയിൽ തന്നെ മാനസികമായും ശാരീരികവുമായി പീഡിപ്പിക്കുകയായിരുന്നുവെന്നു താനിഷ നൽകിയ പരാതിയിൽ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page