കാസർകോട്: പള്ളിക്കര, പൂച്ചക്കാട്ട് അക്രമം; മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂച്ചക്കാട്ടെ ഷൗക്കത്തലി (46) യെ കോട്ടച്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും താഴെപൂച്ചക്കാട് സ്വദേശികളായ മുഹാജിർ (42), മുഹമ്മിൽ (28) എന്നിവരെ അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച രാത്രിയിലാണ് സംഭവം. പളളിയുമായി ബന്ധപ്പെട്ട് ഷൗക്കത്തലി നൽകിയ പരാതിയിൽ അനുകൂല വിധി വന്നതിൽ പ്രകോപിതരായാണ് തന്നെ ആക്രമിച്ചതെന്നു ഷൗക്കത്തലി പറയുന്നു. പരിക്കേറ്റവരുടെ മൊഴിയെടുത്ത ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
