തിരുവനന്തപുരം: വര്‍ക്കലയില്‍ വിനോദസഞ്ചാരിക്ക് മര്‍ദനമേറ്റു. നഷ്ടപ്പെട്ട മൊബൈല്‍ തിരയാന്‍ എത്തി ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ വിനോദസഞ്ചാരിക്കാണ് മര്‍ദനമേറ്റത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഗ്രീക്ക് സ്വദേശി റോബര്‍ട്ടിനെയാണ് ബീച്ചില്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് നടത്തുന്ന ജീവനക്കാരാണ് മര്‍ദിച്ചത്.
കഴിഞ്ഞ ദിവസം റോബര്‍ട്ടിന്റെ മൊബൈല്‍ ഫോണ്‍ ബീച്ചില്‍ നഷ്ടപ്പെട്ടിരുന്നു. ഇത് അന്വേഷിച്ച് ഇദ്ദേഹം ബീച്ചില്‍ എത്തുകയും തുടര്‍ന്ന് കടലില്‍ കുളിക്കാന്‍ ഇറങ്ങാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഇതുകണ്ട ജീവനക്കാര്‍ കടലില്‍ ഇറങ്ങാന്‍ അദ്ദേഹത്തെ അനുവദിച്ചില്ല. തുടര്‍ന്ന് റോബര്‍ട്ടും ജീവനക്കാരുമായി വാക്കുതര്‍ക്കം ഉണ്ടാവുകയുംവിദേശിയെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു. പൊലീസ് എത്തി വിദേശിയെ വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. റോബര്‍ട്ടിന്റെ കണ്ണിന് പരിക്കേറ്റിട്ടുണ്ടെന്നു വര്‍ക്കല പൊലീസ് പറഞ്ഞു.
