തിരുവനന്തപുരം: ഇത്തവണത്തെ ഓണം ബംബര്‍ ടിഎച്ച് 577825 എന്ന നമ്പരിന്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ആണ് നറുക്കെടുത്തത്. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിന്റെ ഉടമ ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് എങ്ങും. ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിച്ച പാലക്കാട് ജില്ലയിലാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നാണ് പ്രാഥമിക വിവരം.
