പത്തനംതിട്ട: തെരുവു നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരണത്തിനു കീഴടങ്ങി. പത്തനംതിട്ട, മണ്ണാറമൂലയിലെ കൃഷ്ണമ്മ (65) യാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
സെപ്തംബര്‍ ആദ്യവാരത്തിലാണ് കൃഷ്ണമ്മയ്ക്ക് തെരുവു നായയുടെ കടിയേറ്റത്. മുഖത്ത് ഉള്‍പ്പെടെ നിരവധി കടിയേറ്റിരുന്നു. മെഡിക്കല്‍ കോളേജ് വാക്‌സിന്‍ എടുത്തിരുന്നുവെങ്കിലും പേ വിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
