കാസര്‍കോട്: ചെറുവത്തൂരില്‍ റിട്ട.റെയില്‍വെ ജീവനക്കാരിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വെങ്ങാട്ടെ പരേതനായ രാഘവന്റെ ഭാര്യ ദേവകി(70)യാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഇടിച്ചാണ് മരിച്ചതെന്നു പറയുന്നു. വീടിന് സമീപത്തുവച്ചു തന്നെയാണ് അപകടം.
വിവരമറിഞ്ഞ് ചന്തേര പൊലീസ് സ്ഥലത്തെത്തി. തുടര്‍ നടപടികള്‍ ആരംഭിച്ചു. ഇവര്‍ക്ക് മക്കളില്ല. പുതിയ വീട് കെട്ടി തനിച്ചാണ് താമസം.








